Image

ഇന്ത്യന്‍ വംശജന്റെ താടിയെല്ല് ഇടിച്ചു തകര്‍ത്ത പ്രതിക്ക് ശിക്ഷ നല്ല നടപ്പ്

പി പി ചെറിയാന്‍ Published on 14 April, 2018
ഇന്ത്യന്‍ വംശജന്റെ താടിയെല്ല് ഇടിച്ചു തകര്‍ത്ത പ്രതിക്ക് ശിക്ഷ നല്ല നടപ്പ്
പെന്‍സില്‍വാനിയ: അറബിയാണെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അങ്കൂര്‍ മേത്തയുടെ താടിയെല്ല് ഇടിച്ചു തകര്‍ത്ത പ്രതി പെന്‍സില്‍വാനിയായില്‍ നിന്നുള്ള ജെഫ്രി ബര്‍ഗസ്സിനെ (54) യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി നോറ ബാറി  മൂന്നുവര്‍ഷത്തെ നല്ല നടപ്പിനു (പ്രൊബേഷന്) ശിക്ഷിച്ചു.

2016 നവംബര്‍ 22 നായിരുന്നു സംഭവം. വിധി പ്രസ്താവിക്കുന്നതിനിടെ പ്രതി മേത്തയോടു ക്ഷമാപണം നടത്തി. പ്രതിക്കെതിരെ വംശീയ ആക്രമണ കുറ്റമാണു ചുമത്തിയിട്ടുള്ളത്.

ഇതൊരു ശരിയായ സ്വഭാവമല്ല, നാണംകെട്ട പ്രവര്‍ത്തിയാണെന്നു വനിതാ ജഡ്ജി  വിധി പ്രസ്താവിക്കുന്നതിനിടെ പ്രതിയോടു പറഞ്ഞു. മദ്യപാനമാണ് പ്രതിയെ  കൊണ്ട് ഈ കൃത്യം ചെയ്യിച്ചതെന്നു വാദം പരിഗണിച്ച കോടതി ആല്‍ക്ക ഹോളിസത്തിന് ചികിത്സിക്കുന്നതിനു ഉത്തരവിട്ടു. പ്രതിയുടെ പേരില്‍ മറ്റൊരു  കേസും നിലവിലില്ലാത്തതിനാലും നല്ലൊരു എംപ്ലോയ്‌മെന്റ് റോക്കാര്‍ഡുള്ളതിനാലും ജയില്‍ ശിക്ഷ നല്‍കുന്നതിനു പകരം പ്രൊബേഷന്‍ നല്‍കുകയാണെന്നു വിധിയില്‍ ജഡ്ജി പറഞ്ഞു.

റെഡ്‌റോബിന്‍ റസ്റ്ററന്റിലായിരുന്നു സംഭവം. കംപ്യൂട്ടറില്‍ നോക്കി കൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് മേത്തയെ പ്രതി തലയ്ക്കു പിന്നിലും, പിന്നീട് മുഖത്തും തുടര്‍ച്ചയായി ഇടിച്ചത്. പരുക്കേറ്റ മേത്തയെ സെന്റ് ക്ലെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ത്യന്‍ വംശജന്റെ താടിയെല്ല് ഇടിച്ചു തകര്‍ത്ത പ്രതിക്ക് ശിക്ഷ നല്ല നടപ്പ്
ഇന്ത്യന്‍ വംശജന്റെ താടിയെല്ല് ഇടിച്ചു തകര്‍ത്ത പ്രതിക്ക് ശിക്ഷ നല്ല നടപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക