Image

ഉപയോക്താക്കള്‍ കുറവുള്ള സ്ഥലങ്ങളില്‍ എ.ടി.എമ്മുകള്‍ രാത്രി അടച്ചിടും

Published on 14 April, 2018
 ഉപയോക്താക്കള്‍ കുറവുള്ള സ്ഥലങ്ങളില്‍ എ.ടി.എമ്മുകള്‍  രാത്രി അടച്ചിടും
കണ്ണൂര്‍: ഉപയോക്താക്കള്‍ കുറവുള്ള സ്ഥലങ്ങളില്‍ എ.ടി.എമ്മുകള്‍  രാത്രി അടച്ചിടും.  രാവിലെ ആറുമുതല്‍ രാത്രി 10 വരെ മാത്രമേ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കൂയെന്ന ബോര്‍ഡുകള്‍ പലയിടത്തും അധികൃതര്‍ സ്ഥാപിച്ചുകഴിഞ്ഞു.

24 മണിക്കൂറും ബാങ്കിങ്‌ സേവനം ജനങ്ങളില്‍ എത്തിക്കാന്‍ തുടങ്ങിയ എ.ടി.എമ്മുകള്‍ പലതും ഇനി രാത്രികാലങ്ങളില്‍ അടച്ചിടാനാണു എസ്‌.ബി. ഐ അധികൃതരുടെ തീരുമാനം.
ഇടപാടുകാര്‍ക്കു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന നിരവധി പരിഷ്‌കാരങ്ങള്‍ക്കു തുടക്കംകുറിച്ചവര്‍ തന്നെയാണു പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പുതിയ നടപടിയുമായി രംഗത്തെത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക