Image

ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി തുടങ്ങി

Published on 14 April, 2018
ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി തുടങ്ങി
തിരുവന്തപുരം: ഡോക്ടര്‍മാരുടെ ഒ.പി ബഹിഷ്‌കരണ സമരം രണ്ടാം ദിവസത്തിലേക്ക്‌ കടക്കുമ്‌ബോള്‍, നേരിടാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി തുടങ്ങി. ഡോക്ടര്‍മാര്‍ക്ക്‌ ഹാജരാകാത്ത ദിവസത്തെ ശമ്‌ബളം നല്‍കില്ല. പ്രൊബേഷനിലുള്ളവര്‍ക്ക്‌ നോട്ടീസ്‌ നല്‍കി പിരിച്ചുവിടാനും സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം ദീര്‍ഘിപ്പിച്ച ഒ.പി സമയം കുറയ്‌ക്കാതെ സമരത്തില്‍ നിന്ന്‌ പിന്മാറേണ്ടതില്ലെന്നാണ്‌ ഡോക്ടര്‍മാരുടെ നിലപാട്‌.

വെള്ളിയാഴ്‌ച്ച മുതലാണ്‌ മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്‌. ഒ.പി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചാണ്‌ സമരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക