Image

മൂവായിരം ഹംസമാരെ ഒന്നിച്ച് അണിനിരത്തിയ മലപ്പുറത്തെ മാന്ത്രികന്‍ ലൗലി ഹംസ ഹാജി (കുര്യന്‍ പാമ്പാടി)

Published on 14 April, 2018
മൂവായിരം ഹംസമാരെ ഒന്നിച്ച് അണിനിരത്തിയ മലപ്പുറത്തെ മാന്ത്രികന്‍ ലൗലി ഹംസ ഹാജി (കുര്യന്‍ പാമ്പാടി)
നീലഗിരിയിലെ വെല്ലിംഗ്ടണില്‍ ഒന്നാംക്ലാസ്സി ല്‍ പഠിച്ചിറങ്ങി എഴുപതു വര്‍ഷം മുമ്പ് മലപ്പുറത്ത് വന്നിറങ്ങിയ തറയില്‍ ഹംസ, വ്യാപാരികളുടെ അനിഷേധ്യ നേതാവും വ്യാപാരഭവന്‍റെ ശില്‍പ്പിയും മജീഷ്യനും ഒക്കെ ആയി മാറിയ കഥ ആരിലും രോമാഞ്ചം ജനിപ്പിക്കും.ഏറ്റവുംഒടുവില്‍ വാട്‌സ്ആപ്പില്‍ തുടങ്ങിയ ചങ്ങാത്തം മൂവായിരം ഹംസമാരുടെ സംഗമം ആയി വളര്‍ത്തി. അതാണ് 78 എത്തിയിട്ടും ഒളിമങ്ങാതെ നില്‍ക്കുന്ന ലൗലി ഹംസ ഹാജി.

അറബിയില്‍ 'ഗര്‍ജിക്കുന്ന സിംഹം' എന്നര്‍ ത്ഥമുള്ള ഹംസ എന്ന പേരു ഇപ്പോള്‍ ഫാഷന്‍ അല്ലത്രെ. എങ്കിലും തന്‍റെ വിളിപ്പു റത്ത് ഒരു ഡസന്‍! ഹംസമാരെ അറിയാവുന്ന ലൗലി ഹംസ തമാശയായാണ് ആശയം കൊണ്ടുവന്നത്. ഹംസമാരുടെ വാട്‌സ്ആപ് ഗ്രൂപ്പ് തുടങ്ങി. ബ്രിട്ട്‌കോ ചെയര്‍മാന്‍ ഹംസ അഞ്ചുമുക്കില്‍ അതേറ്റു പിടിച്ചു. അങ്ങനെ മൂന്ന് ചങ്ങാതിക്കൂട്ടം ഉണ്ടായി. നഗര ഹൃദയ ത്തിലെ കോട്ടക്കുന്ന് മൈതാനിയില്‍ എത്തി ച്ചേര്‍ന്നത് പ്രതീക്ഷയില്‍കവിഞ്ഞ ആള്‍ക്കൂട്ടം. 2312 ആയപ്പോള്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തി.

‘ഞങ്ങള്‍ ഹംസമാര്‍' എന്ന് പേരിട്ട സംഗമ ത്തില്‍ 85 വയസുള്ള കൊണ്ടോട്ടി ഹംസ മുതല്‍ നാല്‍പതു ദിവസം പ്രായമുള്ള ഹംസക്കുട്ടി വരെ ഉണ്ടായിരുന്നു. ഗള്‍ഫില്‍ നിന്നും ഏറെ പേര്‍. ഏറ്റം പ്രായം കൂടിയ കൊണ്ടോട്ടി ഹംസ, മഞ്ചേരി ഹംസ(81), ഹംസ മോങ്ങം (78) എന്നിവരെ പൊന്നാട ചാര്‍ത്തി. ഏറ്റം പ്രായം കുറഞ്ഞ ആള്‍ക്കുള്ള സമ്മാനം മലപ്പുറത്തെ ഹംസക്കുഞ്ഞിനു തന്നെ. രണ്ടാഴ്ച മുമ്പാണ് കുഞ്ഞു ഹംസയുടെ പിതാവ് മരിച്ചത്.

എല്ലാവര്‍ക്കും 'ഞാന്‍ ഹംസ' എന്നെഴുതിയ വെള്ളത്തൊപ്പി നല്‍കി. ചിലര്‍ ഹംസ ഗാനങ്ങള്‍ പാടി. ഹംസാനുഭവങ്ങള്‍ പങ്കു വച്ചു, ഹംസാരവം മുഴക്കി. സ്വന്തം മൊബൈലിലെ ഹംസഗാനവും വാട്‌സാപ്പിലെ ചങ്ങതികൂട്ടവും മാധ്യമങ്ങളിലെ കേളികൊട്ടും മുഖേന ഇത്രയേറെ പേര്‍ ! എത്തുമെന്ന് കരുതിയില്ല. തന്മൂലം മുഴുവന്‍ പേര്‍ക്കും പായസം കൂട്ടി സദ്യ നല്‍കാന്‍ കഴിഞ്ഞില്ല എന്ന ദുഃഖം അവശേഷി ക്കുന്നു.

സ്വാതന്ത്ര്യത്തിനു മുമ്പ് വെല്ലിംഗ്ടണില്‍ ബിസ്മി ഹോട്ടല്‍ നടത്തുകയായിരുന്നു ലൗലി ഹംസയുടെ പിതാവ് കുഞ്ഞീദു ഹാജി.എ ട്ടുമക്കളില്‍ ഇളയ ആണ്‍കുട്ടി ഹംസക്ക് ഏഴു വയസുള്ളപ്പോള്‍ മലപ്പുറത്തേക്ക് മടങ്ങിവന്നു പലചരക്ക് കട തുടങ്ങി. ആണുങ്ങളില്‍ താന്‍ മാത്രമേ ജീവിച്ചിരിപ്പുള്ളു. മൂന്ന് പെങ്ങന്മാ രും. മൂത്ത പെങ്ങള്‍ പാത്തുട്ടി ഹജ്ജുമ്മ (ഹജ്ജിനു പോയ സ്ത്രീകളെ അങ്ങനെയാണ് വിളിക്കുക)ക്ക് 97 വയസ്സായി. ലാന്‍ഡ്‌ഫോണ്‍ നിലച്ചപ്പോള്‍ ഒരു മൊബൈല്‍ വാങ്ങി കൊടുക്കേണ്ടി വന്നു.

മലപ്പുറം ഗവ.ഹൈസ്കൂളില്‍ പതിനൊന്നാം ക്ലാസ് വരെ പഠിച്ചു. 1958ബാച്ച്. പത്തൊമ്പ താം വയസ്സില്‍ 13 വയസുള്ള ഫാത്തിമയെ വിവാഹം ചെയ്തു. നാല്‍പതു വര്‍ഷമായി നഗരത്തിനു നടുവില്‍ കെ.എസ്.ആര്‍.ടി.സി. ബസ്‌സ്‌റ്റേഷന് എതിര്‍വശത്ത് സ്ത്രീകള്‍ക്കു വേണ്ട വള, പൊട്ട്, മാല, കമ്മല്‍, ക്വുട്ടെക്‌സ് മുതലായവയുമായി ലൗലി ഫാന്‍സി സെന്റര്‍ നടത്തുന്നു. മലപ്പുറത്ത് ആദ്യമായി സ്ത്രീകളെ ഷോപ്പിങ്ങിനു ഇറക്കിയ ആള്‍ താനാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ലൗലി അങ്ങനെ കുടുംബപേരായി. ലൗലി ഹംസയുടെ . ദുബായിലുള്ള മകന്‍ ലൗലി ലത്തീഫ്. കടയില്‍ സഹായിക്കുന്ന മകന്‍ ലൗലി ജലീല്‍. പെങ്ങളുടെ മകന്‍ ലൗലി ബഷീര്‍. തന്‍റെ ഹോണ്ട ആക്ടീവ സ്കൂട്ട റിലും എഴുതിയിട്ടുണ്ട് ലൗലി എന്ന്. പെണ്മക്കളില്ല. മക്കള്‍ രണ്ടാള്‍ക്കും കൂടിപത്തു കൊച്ചുമക്കള്‍. !അഞ്ചു പേരക്കുട്ടികള്‍. ആര്‍ക്കും ലൗലിഎന്ന് പേരില്ല. പക്ഷെ എല്ലാവരും തന്നെ ലൗലിയുടെ മക്കള്‍ കൊച്ചുമക്കള്‍ പേര ക്കുട്ടികള്‍ എന്നറിയപ്പെടുന്നു.

മലപ്പുറത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റ് ആയി പത്തു വര്‍ഷം സേവനം ചെയ്ത ആളാണ് ഹംസ. സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്നു. മലപ്പുറം വ്യാപാരഭവന്‍ നിര്‍മ്മിക്കുന്നതിനും മുന്‍കൈ എടുത്തു.

മലപ്പുറം ഗവ.ഹൈസ്കൂളിലെ 1958 എസ്.എസ്.എല്‍.സി ബാച്ചിലെ നൂറിലേറെ പേരുടെ സംഗമം സംഘടിപ്പിച്ചു കൊണ്ടാണ് ഹംസ തന്‍റെ സംഘടനാ പാടവം ഒരിക്കല്‍ കൂടി തെളിയിച്ചത്.അവരുടെ സ്മരണിക എഡിറ്റ് ചെയ്തത് ഹംസ ആണ്. നിരവധി പേര്‍! പങ്കെടുത്ത ഇഫ്താര്‍ വിരുന്നു മറ്റൊന്ന്. സ്‌പോ!ന്‍സര്‍ കിഴക്കെപള്ളിക്കല്‍! മഹമ്മദ്ദ് ഹാജി മണ്ണാര്‍കാട് വീട് വച്ചു പോയപ്പോള്‍ ബസ് പിടിച്ചു ബാനര്‍ കെട്ടി അങ്ങോട്ട് പോയി. 98 എത്തിയ കാരുവള്ളി മഹമ്മദ് ഹാജിയായിരുന്നു മുഖ്യ പ്രാസംഗികന്‍.

വേള്‍ഡ് കപ്പ്മത്സരങ്ങള്‍ നടക്കുമ്പോള്‍ നാലപതു രാജ്യങ്ങളുടെ പതാക നിര്‍മിച്ചു മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികളെ രസിപ്പിച്ച ആള്‍! കൂടിയാണ് ഹംസ. പത്തു രൂപമുതല്‍ മുന്നൂറു രൂപ വരെ വില. ശീലയെടുത്ത് താന്‍തന്നെ വെട്ടി വീട്ടില്‍ ആളെ ഇരുത്തി തയ്പ്പിക്കുകയായിരുന്നു. സൌദി പതാകയിലെ "ലാ ഇലഹ ഇല്ലലാഹ..” മുദ്രാവാക്യം പ്രിന്റ് ചെയ്തു. മത്സരത്തില്‍ സൗദി ഭംഗിയായിതോറ്റെങ്കിലും അവരുടെ അഞ്ഞൂറ് പതാകകള്‍ വിറ്റുപോയി.

മജിഷ്യന്മാരുടെ കോട്ടയാണ് മലപ്പുറം.മല യാളി മജിഷ്യന്‍സ് അസോസിയേഷന്‍ വരെയുണ്ട്. പ്രശസ്തനായ ആര്‍.കെ. മലയത്തും മകന്‍ രാകിന്‍ മലയത്തും മലപ്പുറത്തെ നിലമ്പൂരിലാണ്. കണ്ടും വായിച്ചും പഠിച്ച ഹംസക്കും അറിയാം കുറെയൊക്കെ മാജിക്. സംഗമങ്ങളില്‍ തന്‍റെ മാജിക് ഷോയും ഉണ്ടാവും. മാജിക്കിലൂടെ മിട്ടായി ഉണ്ടാക്കി കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യുകയാണ് ഇഷ്ടപെട്ട ഒരു ഐറ്റം.!

ഈ ലേഖകന്‍ വിളിക്കുമ്പോള്‍ വാട്‌സ്ആപ് അഡ്മിന്‍മാരുടെ ഒരു അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ലൗലി ഹംസ. ഭാവി പരിപാടികള്‍ അവര്‍ ആസൂത്രണം ചെയ്തു. രാവിലെ അഞ്ചിന് ഉണരും. പ്രാര്‍ത്ഥന. പള്ളിയില്‍ പോക്ക്. മടങ്ങി വന്നാല്‍ ചായ, പത്രവായന, പിന്നെ ഷോപ്പിലേക്ക്. നാട്ടുകാര്യം, ലോകകാര്യം. മുന്‍ ഉപരാഷ്ട്രപതി ഹമിദ് അന്‍സാരിയുടെ നല്ല മുഖസാമ്യമുള്ള അദ്ദേഹത്തിനു ആശയ ത്തിലും സമാനത. തീര്‍ത്തും സെക്കുലര്‍. ഒരു നിമിഷവും വെറുതെ ഇരിക്കില്ല. നൂറു നൂറു ആശയങ്ങള്‍.
മൂവായിരം ഹംസമാരെ ഒന്നിച്ച് അണിനിരത്തിയ മലപ്പുറത്തെ മാന്ത്രികന്‍ ലൗലി ഹംസ ഹാജി (കുര്യന്‍ പാമ്പാടി)മൂവായിരം ഹംസമാരെ ഒന്നിച്ച് അണിനിരത്തിയ മലപ്പുറത്തെ മാന്ത്രികന്‍ ലൗലി ഹംസ ഹാജി (കുര്യന്‍ പാമ്പാടി)മൂവായിരം ഹംസമാരെ ഒന്നിച്ച് അണിനിരത്തിയ മലപ്പുറത്തെ മാന്ത്രികന്‍ ലൗലി ഹംസ ഹാജി (കുര്യന്‍ പാമ്പാടി)മൂവായിരം ഹംസമാരെ ഒന്നിച്ച് അണിനിരത്തിയ മലപ്പുറത്തെ മാന്ത്രികന്‍ ലൗലി ഹംസ ഹാജി (കുര്യന്‍ പാമ്പാടി)മൂവായിരം ഹംസമാരെ ഒന്നിച്ച് അണിനിരത്തിയ മലപ്പുറത്തെ മാന്ത്രികന്‍ ലൗലി ഹംസ ഹാജി (കുര്യന്‍ പാമ്പാടി)മൂവായിരം ഹംസമാരെ ഒന്നിച്ച് അണിനിരത്തിയ മലപ്പുറത്തെ മാന്ത്രികന്‍ ലൗലി ഹംസ ഹാജി (കുര്യന്‍ പാമ്പാടി)മൂവായിരം ഹംസമാരെ ഒന്നിച്ച് അണിനിരത്തിയ മലപ്പുറത്തെ മാന്ത്രികന്‍ ലൗലി ഹംസ ഹാജി (കുര്യന്‍ പാമ്പാടി)മൂവായിരം ഹംസമാരെ ഒന്നിച്ച് അണിനിരത്തിയ മലപ്പുറത്തെ മാന്ത്രികന്‍ ലൗലി ഹംസ ഹാജി (കുര്യന്‍ പാമ്പാടി)മൂവായിരം ഹംസമാരെ ഒന്നിച്ച് അണിനിരത്തിയ മലപ്പുറത്തെ മാന്ത്രികന്‍ ലൗലി ഹംസ ഹാജി (കുര്യന്‍ പാമ്പാടി)മൂവായിരം ഹംസമാരെ ഒന്നിച്ച് അണിനിരത്തിയ മലപ്പുറത്തെ മാന്ത്രികന്‍ ലൗലി ഹംസ ഹാജി (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക