Image

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: റൂറല്‍ എസ്പി ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു

Published on 14 April, 2018
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: റൂറല്‍ എസ്പി  ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു

കൊച്ചി: ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന് കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തെത്തുടര്‍ന്നാണ് ഫോഴ്‌സ് പിരിച്ചുവിട്ടത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ടൈഗര്‍ ഫോഴ്‌സായിരുന്നു. ഇവരുടെ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്നാണ് ആരോപണമുയര്‍ന്നത്. ഈ സാഹചര്യത്തിലാണ് ഫോഴ്‌സ് പിരിച്ചുവിടാനുള്ള തീരുമാനം.ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് എസ്പി തീരുമാനം അറിയിച്ചത്. അംഗങ്ങളോട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് തിരികെപ്പോവാനും നിര്‍ദേശിച്ചു.

റൂറല്‍ എസ്പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സ്. എആര്‍ ക്യാമ്പുകളിലെ പോലീസുകാരാണ് സംഘത്തിലെ അംഗങ്ങള്‍. സ്‌റ്റേഷന്‍ നിയന്ത്രിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കോ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കോ ഇവരില്‍ യാതൊരു അധികാരവുമില്ല. ഇവര്‍ സ്‌റ്റേഷന്‍ പരിധിയില്‍ എത്തുന്നത് സിഐമാരോ എസ്‌ഐമാരോ അറിയാറുമില്ല. മിക്കവാറും മഫ്ടിയിലായിരിക്കും ഇവരുടെ വരവ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക