മലയാളി പ്രേക്ഷകരുടെ
പ്രിയപ്പെട്ട മോഹന്‍ലാല്‍- രഞ്ജിത് ടീം വീണ്ടും എത്തുകയാണ്. ബിലാത്തിക്കഥ എന്ന ഈ
ചിത്രത്തിനായി മോഹന്‍ലാല്‍ 45ഓളം ദിവസം മാറ്റിവച്ചിരിക്കുകയാണ്. ചിത്രത്തിന്റെ
ഷൂട്ടിങ് മെയ് പത്തിന് ലണ്ടനില്‍ വെച്ച് ആരംഭിക്കും. മെയ് 10 മുതല്‍ ജൂണ്‍ 25
വരെ നീളുന്ന 45 ദിവസങ്ങള്‍ ആണ് മോഹന്‍ലാല്‍ ഈ ചിത്രത്തിനായി
നല്‍കിയിരിക്കുന്നത്.
സേതുവാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.
ലില്ലി പാഡ് മോഷന്‍ പിക്ചേഴ്സിന്റെയും വര്‍ണ്ണചിത്ര ഗുഡ്ലൈന്‍
പ്രൊഡക്ഷന്സിന്റെയും ബാനറില്‍ സുബൈര്‍ എന്‍. പി, എന്‍. കെ. നാസര്‍ എന്നിവര്‍
ചേര്‍ന്നാണ് ബിലാത്തിക്കഥ നിര്‍മ്മിക്കുന്നത്.
മണിയന്‍പിള്ള രാജുവിന്റെ മകനായ
നിരഞ്ജന് ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു
എന്ന പ്രത്യേകതയുമുണ്ട്.. അനു സിത്താര, ജ്യുവല്‍ മേരി,കനിഹ തുടങ്ങിയവരാണ്
ചിത്രത്തിലെ നായികമാര്‍.