Image

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പൊലീസിന്റെയും പ്രതികളുടെയും ഫോണ്‍ വിളികള്‍ പരിശോധിക്കും

Published on 15 April, 2018
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പൊലീസിന്റെയും പ്രതികളുടെയും ഫോണ്‍ വിളികള്‍ പരിശോധിക്കും


കൊച്ചി: വാരാപ്പുഴയില്‍ ശീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ്‌പി എവി ജോര്‍ജ്ജ്‌ ഉള്‍പ്പടെയുളള പൊലീസ്‌ ഉദ്യോഗസ്ഥരുടെയും പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ നിക്കം. ഇതിന്റെ ഭാഗമായി മൊബൈല്‍ സേവനദാതാക്കള്‍ക്ക്‌ കത്തുനല്‍കി. ശ്രീജീത്തിന്റെ മരണത്തിന്റെ മുന്‍പും പിന്‍പുമുള്ള കോളുകളാണ്‌ പരിശോധിക്കുക

എവിടെവെച്ചാണ്‌ ശ്രീജിത്ത്‌ മര്‍ദ്ദനമേറ്റതെന്നറിയുന്നതിന്റെ ഭാഗമായാണ്‌ ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കുന്നത്‌. പൊലീസ്‌ വാഹനത്തില്‍ വെച്ചാണോ, വരാപ്പുഴ സ്റ്റേഷനില്‍ വച്ചാണോമര്‍ദ്ദനമേറ്റത്‌ എന്നുകണ്ടെത്താനുള്ള ശ്രമമാണ്‌ ഫോണ്‍ കോളുകള്‍ ശേഖരിക്കാനുള്ള നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക