തോമാശ്ലീഹ ഇന്ത്യയില്‍ വന്നതിന് തെളിവുണ്ട്; സിറോ മലബാര്‍ സഭ
chinthalokam
15-Apr-2018

കൊച്ചി: വിശുദ്ധ തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതിന് തെളിവില്ലെന്ന ഫാദര്‍ പോള്‍ തേലക്കാടിന്റെ പ്രതികരണം ഔദ്യോഗികമല്ലെന്ന് സിറോ മലബാര്‍ സഭ. ഫാദര്‍ തേലക്കാടിന്റെ വാദങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു.
തോമാശ്ലീഹ ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും ഇതിന് തെളിവായി ചരിത്രരേഖകള്‍ ഉണ്ടെന്നും സഭ വ്യക്തമാക്കി. അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണത്തില്‍ നിന്നാണ് സീറോ മലബാര്‍ സഭയുടെ ഉത്ഭവം. ഇതിനോട് വിയോജിക്കുന്നവര്‍ ന്യൂനപക്ഷമാണെന്നും സഭ പറയുന്നു.

ലോകപ്രശ്സതരായ പല ചരിത്രകാരന്മാരും തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ വസ്തുതയായി സ്വീകരിച്ചിട്ടുള്ളതും പല ചരിത്ര രേഖകളും അതിന് ഉപോബല്‍പലകമായുള്ളതുമാണ്. എന്നാല്‍ ചെറിയൊരു ഗണം ചരിത്രകാരന്മാര്‍ക്ക് ഇക്കാര്യത്തില്‍ വിയോജിപ്പ് ഉണ്ടാകാം എന്ന വസ്തുതയും അംഗീകരിക്കുന്നു.
തോമാശ്ലീഹാ ബ്രാഹ്മണരെ മാമ്മോദീസ മുക്കിയെന്ന മിത്ത് തകര്‍ക്കപ്പെടണമെന്ന വാദവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തിയിരിന്നു. അതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ചയിലാണ് തോമാശ്ലീഹ ഇന്ത്യയില്‍ വന്നിട്ടില്ലെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനം ഫാ. തേലക്കാട് നടത്തിയത്.

Read more at: http://www.mathrubhumi.com/news/kerala/fresh-row-in-church-over-st-thomas-s-visit-to-kerala-1.2744405
ആ സുദിനത്തിനായി ഞാന്‍ കാത്തിരിക്കുന്നു..
നമ്പൂതിരി എവിടെനിന്നു വന്നു, എന്നു വന്നു എന്നൊന്നും ആര്‍ക്കും അറിയാന്‍ സാധിക്കാത്ത കാലത്ത് ചുമ്മാ തട്ടിവിട്ടു...
തോമാശ്ലീഹ, മലയാറ്റൂര്‍, എഴരപ്പള്ളികള്‍, നമ്പൂതിരി...
അവസാനം സമ്മതിക്കേണ്ടിവന്നു..
എല്ലാം തട്ടിപ്പായിരുന്നു.
ഒരു ദിവസം ഇവര്‍തന്നെ പറയും...
ദൈവം, യേശുക്രിസ്തു, സ്വര്‍ഗം, ദിവ്യബലി...
എല്ലാം ശുദ്ധതട്ടിപ്പായിരുന്നു..
ജോലിചെയ്യാന്‍ മടിയുള്ളവര്‍, അന്യനെ ചൂഷണംചെയ്യാന്‍ പറഞ്ഞുകൂട്ടിയ നുണക്കഥകള്‍ മാത്രമായിരുന്നു അതെല്ലാം..
പറയേണ്ടിവരും. തീര്‍ച്ചയായും പറയേണ്ടിവരും.
ഇന്നല്ലെങ്കില്‍ നാളെ.
അങ്ങനെ അവര്‍ പറയുന്ന ആ സുദിനത്തിനായി അക്ഷമനായി ഞാന്‍ കാത്തിരിക്കുന്നു..
copied from FB by andrew