Image

ഒരു അഡാറ്‌ ലവ്‌ നായിക പ്രിയ വാര്യര്‍ തമിഴിലേക്ക്‌

Published on 15 April, 2018
ഒരു അഡാറ്‌ ലവ്‌  നായിക പ്രിയ വാര്യര്‍ തമിഴിലേക്ക്‌

ഒമര്‍ ലുലു സംവിധാനം ചെയ്‌ത ഒരു അഡാറ്‌ ലവ്‌ എന്ന ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ ഇനി തമിഴിലേക്ക്‌. നളന്‍ കുമാരസ്വാമിയുടെ പുതിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ പ്രിയയാണെന്നാണ്‌ സൂചന.

2013ല്‍ വിജയ്‌ സേതുപതിയും സഞ്‌ജിത റെഡ്ഡിയും അഭിനയിച്ച `സൂത്‌ കാവും' എന്ന ചിത്രത്തിന്റെ സംവിധായകനാണ്‌ നളന്‍ കുമാരസ്വാമി. 2016ല്‍ വിജയ്‌ സേതുപതിയെ നായകനാക്കി ഒരുക്കിയ `കാതലും കടന്തു പോകും' എന്ന ചിത്രമാണ്‌ നളന്‍ കുമാരസ്വാമി അവസാനമായി സംവിധാനം ചെയ്‌തത്‌.
ഒമര്‍ ലുലുവിന്റെ ചിത്രത്തിലെ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു പ്രിയ വാര്യര്‍. എന്നാല്‍ ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ പ്രിയ കണ്ണിറുക്കുന്ന രംഗം ഹിറ്റായതോടെ പ്രിയയെ ചിത്രത്തിലെ കേന്ദ്രകഥാപാത്രമാക്കുകയായിരുന്നു. പ്രിയക്കു പ്രാധാന്യം നല്‍കാന്‍ വേണ്ടി ചിത്രത്തിന്റെ സ്‌ക്രിപ്‌റ്റും ക്ലൈമാക്‌സും മാറ്റിയെഴുതി എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി വിനീത്‌ ശ്രീനിവാന്‍ ആലപിച്ച ഗാനവും വളരെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ എല്ലാവരും ശ്രദ്ധിച്ചത്‌ പ്രിയയെ തന്നെ ആയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക