Image

പീഡനത്തിന്‌ ഇരയാകുന്ന സ്‌ത്രികള്‍ക്ക്‌ 2 ലക്ഷം ധനസഹായം

Published on 29 June, 2011
പീഡനത്തിന്‌ ഇരയാകുന്ന സ്‌ത്രികള്‍ക്ക്‌ 2 ലക്ഷം ധനസഹായം
ന്യൂഡല്‍ഹി: രാജ്യത്ത്‌ പീഡനത്തിന്‌ ഇരയാകുന്ന സ്‌ത്രീകള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ 2 ലക്ഷം രൂപ ധനസഹായം നല്‍കും. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയമാണ്‌ ഈ തീരുമാനമെടുത്തത്‌. ബലാത്സംഗ സംഭവങ്ങളില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌താലുടന്‍ ഇരകള്‍ക്ക്‌ 20,000 രൂപ സഹായധനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഓഗസ്റ്റ്‌ ഒന്ന്‌ മുതല്‍ ധനസഹായം നല്‍കി തുടങ്ങുമെന്ന്‌ സര്‍ക്കാര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക്‌ മൂന്ന്‌ ലക്ഷം വരെ സഹായധനം നല്‍കാന്‍ തീരുമാനമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക