Image

കൊല്ലം ബിഷപ്പിന്റെ ഹര്‍ജി കോടതി തള്ളി

Published on 15 April, 2018
 കൊല്ലം ബിഷപ്പിന്റെ ഹര്‍ജി കോടതി തള്ളി
കൊല്ലം: കൊല്ലം രൂപതയിലെ ഭരണപരമായ അധികാരങ്ങള്‍ നിര്‍വഹിക്കുന്നത് തടഞ്ഞുള്ള മുന്‍സിഫ് കോടതിയുടെ ഉത്തരവിനെതിരെ ബിഷപ് സ്റ്റാന്‍ലി റോമന്‍ സമര്‍പ്പിച്ച ഹരജി ജില്ലാ കോടതി തള്ളി.
സഭയുടെ സാമ്പത്തികകാര്യങ്ങള്‍ നിര്‍വഹിക്കല്‍, വസ്തുവകകള്‍ കൈകാര്യംചെയ്യല്‍, വികാരിമാരെയും സഭാസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റല്‍, മറ്റ് നയപരമായ തീരുമാനങ്ങളെടുക്കല്‍ എന്നിവക്ക് സ്റ്റാന്‍ലി റോമന് അധികാരമില്ലെന്ന് കാട്ടി നല്‍കിയ ഹരജിയിലായിരുന്നു മുന്‍സിഫ് കോടതി വിധി.
കാനന്‍ നിയമപ്രകാരം പ്രായപരിധി കഴിഞ്ഞതിനാല്‍ ബിഷപ്പിന് സ്ഥാനം വഹിക്കാന്‍ അധികാരമില്ലെന്ന് പട്ടകടവ് എല്‍. തങ്കച്ചന്‍, ഹിലാരി സക്കറിയ എന്നിവര്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റാന്‍ലി റോമന്‍ നല്‍കിയ അപ്പീലില്‍ കീഴ്‌കോടതി ഉത്തരവ് ജില്ലാ കോടതി ശരിവെക്കുകയായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നയപരമായ അധികാരങ്ങള്‍ ഇല്ലെങ്കിലും മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക