Image

ഈല്‍ നദിയില്‍ തെരച്ചില്‍ നടത്താന്‍ ഇന്ന് (ഞായര്‍) സൈന്യത്തിന്റെ സേവനവും

Published on 15 April, 2018
ഈല്‍ നദിയില്‍ തെരച്ചില്‍ നടത്താന്‍ ഇന്ന് (ഞായര്‍) സൈന്യത്തിന്റെ സേവനവും
ലഗറ്റ്, കാലിഫോര്‍ണിയ: ഏപ്രില്‍ 6 -നു ഈല്‍ നദിയില്‍ കാണാതായ ഹോണ്ടാ പൈലറ്റ് വാഹനത്തിനു വേണ്ടി തെരച്ചില്‍ നടത്താന്‍ ഇന്ന് (ഞായര്‍) സൈന്യത്തിന്റെ സേവനവും ഉപയോഗപ്പെടുത്തി.
വ്യാപകമായ തെരച്ചിലില്‍ ഇന്നു തന്നെ വാഹനം കണ്ടെത്തുമെന്ന പ്രതീക്ഷയുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാളെ കനത്ത മഴക്കും സ്‌നോയ്ക്കും സാധ്യതയുള്ളതിനാല്‍ തെരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കുകയായിരുന്നു.
വാഹനം കണ്ടെത്തി എന്ന രീതിയിലുള്ള ഊഹാപോഹങ്ങളും പരക്കുന്നുണ്ട്. എന്നാല്‍ അധിക്രുതര്‍ അത് സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം കിട്ടിയ മ്രുതദേഹം സൗമ്യ തോട്ടപ്പള്ളിയുടെതാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടിലുള്ള ബന്ധുക്കളും അത് നാട്ടിലെ മധ്യമങ്ങളോട് സ്ഥിരീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക