Image

സര്‍ക്കാര്‍ വിജ്ഞാപനം വൈകുന്നതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം

Published on 16 April, 2018
സര്‍ക്കാര്‍ വിജ്ഞാപനം വൈകുന്നതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം
ശമ്പള വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. വിജ്ഞാപനം ഇറക്കുന്നത് സംബന്ധിച്ച് വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉപദേശക സമിതി ഒളിച്ചുകളി നടത്തുകയാണെന്നും സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്‍ (യുഎന്‍എ) ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധി വന്നിട്ട് എട്ട് മാസം കഴിഞ്ഞിട്ടും വിഷയത്തില്‍ ഒരു തീരുമാനവും ഉണ്ടാകുന്നില്ല. ശമ്പള വര്‍ധിപ്പിക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകാനാണ് ആശുപത്രി മാനേജ്‌മെന്റുകള്‍ ശ്രമിച്ചുവരുന്നത്. ഏപ്രില്‍ 23ന് മുന്‍പ് ശന്പളം വര്‍ധിപ്പിക്കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കുന്നില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് യുഎന്‍എ കടക്കുമെന്നും നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക