ഹര്‍ത്താലിനെതിരേ നടി പാര്‍വതി. ഹര്‍ത്താലെന്ന പേരില്‍ നടത്തുന്ന അപ്രഖ്യാപിത വഴിതടയല്‍ ജനങ്ങളെ അപമാനിക്കലാണെന്ന് അവര്‍ ട്വിറ്ററില്‍ പ്രതിഷേധിച്ചു.വാഹനം തടഞ്ഞു നിര്‍ത്തുന്നു, യാത്രക്കാരെ അസഭ്യം പറയുന്നു.
ട്വീറ്റ് ഇങ്ങനെ: ''പ്രതിഷേധത്തിന്റെ പേരില്‍ തെമ്മാടിത്തരമാണ് നടക്കുന്നത്. കോഴിക്കോട് വിമാനത്താവളം, ചെമ്മാട്, കൊടിഞ്ഞി, ചെട്ടിപ്പടി, താനൂര്‍ എന്നിവിടങ്ങളില്‍ റോഡില്‍ തടമുണ്ടാക്കുകയും വാഹനം തടഞ്ഞുനിര്‍ത്തി ജനങ്ങളെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയുമാണ്. അടുത്തിടെ നടന്ന ബലാത്സംഗങ്ങള്ക്കെതിരേയുള്ള പ്രതിഷേധമായാണിത്. എന്നാല്‍, ഇതിന്റെ പേരില്‍ ആളുകളെ അധിക്ഷപിക്കുകയാണ് ചെയ്യുന്നത്.''
പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ദയവു ചെയ്ത് ഈ സന്ദേശം കൈമാറി സുരക്ഷിതരായിരിക്കൂ എന്നും എഴുതുന്ന പാര്‍വതി ആളുകളെ അറസ്റ്റ് ചെയ്യുന്നതായി അറിയുന്നുവെന്നും പറയുന്നു.