Image

അങ്കമാലി കറുകുറ്റിയാല്‍ പള്ളി പെരുന്നാളിന്റെ വെടിക്കെട്ടിനിടെ അപകടം,ഒരാള്‍ മരിച്ചു നാല് പേര്‍ക്ക് പൊള്ളലേറ്റു

Published on 16 April, 2018
അങ്കമാലി കറുകുറ്റിയാല്‍ പള്ളി പെരുന്നാളിന്റെ വെടിക്കെട്ടിനിടെ അപകടം,ഒരാള്‍ മരിച്ചു നാല് പേര്‍ക്ക് പൊള്ളലേറ്റു

അങ്കമാലി കറുകുറ്റിയാല്‍ പള്ളി പെരുന്നാളിന്റെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും നാല് പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. തിരുനാള്‍ പ്രദക്ഷിണത്തിനിടെയുണ്ടായ വെടിക്കെട്ടിൽ  മുല്ലപ്പറമ്പന്‍ ഷാജുവിന്‍റെ മകനായ സൈമനാണ് മരിച്ചത്. വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന അസീസി ക്ലബിലേക്ക്  തീ പടര്‍ന്ന് കയറിയാണ് അപകടമുണ്ടായത്. ഈ സമയത്ത് സൈമൺ ക്ലബിന്  സമീപത്ത് നില്‍ക്കുകയായിരുന്നു. പൊള്ളലേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക