Image

മക്ക മസ്‌ജിദ്‌ സ്‌ഫോടനക്കേസ്‌; പ്രതികളെ വെറുതെ വിട്ടു

Published on 16 April, 2018
മക്ക മസ്‌ജിദ്‌ സ്‌ഫോടനക്കേസ്‌; പ്രതികളെ വെറുതെ വിട്ടു

ഹൈദരാബാദ്‌: മക്ക മസ്‌ജിദ്‌ സ്‌ഫോടനക്കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ടുകൊണ്ട്‌ കോടതി ഉത്തരവ്‌. പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളില്ല എന്ന കാരണത്താലാണ്‌ സ്വാമി അസീമാനന്ദയടക്കമുള്ള അഞ്ച്‌ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്‌. ഹൈദരാബാദ്‌ പ്രത്യേക എന്‍.ഐ.എ കോടതിയുടേതാണ്‌ വിധി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചിട്ടുണ്ട്‌.

കേസിലെ എട്ട്‌ പ്രതികളില്‍ സ്വാമി അസീമാനന്ദ, ദേവേന്ദ്ര ഗുപ്‌ത, ലോകേഷ്‌ ശര്‍മ, ഭരത്‌ മോഹന്‍ലാല്‍ രതേശ്വര്‍, രാജേന്ദ്ര ചൗധരി എന്നിവരെയാണ്‌ വിചാരണക്ക്‌ വിധേയമാക്കിയത്‌. കുറ്റാരോപിതരായ സന്ദീപ്‌ വി ദാങ്കെ, രാംചന്ദ്ര കല്‍സങ്ക്ര എന്നിവര്‍ ഒളിവിലാണ്‌. കേസിലെ മറ്റൊരു പ്രതിയായ ആര്‍.എസ്‌.എസ്‌ പ്രചാരക്‌ സുനില്‍ ജോഷി വിചാരണക്കിടെ കൊല്ലപ്പെട്ടു. കേസില്‍ വിചാരണ ചെയ്യപ്പെട്ട അഞ്ച്‌ പേരുടെ വിധി മാത്രമാണ്‌ കോടതി ഇന്ന്‌ പ്രസ്‌താവിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക