Image

ചരിതം കുറിക്കുന്ന സാഗര സംഗമത്തിനു തക്രുതിയായ ഒരുക്കം

Published on 21 March, 2012
ചരിതം കുറിക്കുന്ന സാഗര സംഗമത്തിനു തക്രുതിയായ ഒരുക്കം
ഫിലാഡല്‍ഫിയ: ഫോമയുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷനായ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ' അഥവാ `സാഗരസംഗമത്തിന്‌' വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കണ്‍വെന്‍ഷന്‍ കമ്മിറ്റിയുടെ ആലോചനായോഗത്തില്‍ തീരുമാനമായി. മാര്‍ച്ച്‌ 17-ന്‌ ഫിലാഡല്‍ഫിയയിലെ മലയാളി അസോസിയേഷനായ മാപ്പിന്റെ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്ന കണ്‍വെന്‍ഷന്‍ കമ്മിറ്റി യോഗം വന്‍ വിജയമായിരുന്നു. ഒട്ടനവധി കമ്മിറ്റിയംഗങ്ങളുടെ സാന്നിധ്യംകൊണ്ട്‌ ശ്രദ്ധേയമായ ഈ കമ്മിറ്റിയോഗത്തില്‍ കണ്‍വെന്‍ഷന്‍ പരിപാടികളെക്കുറിച്ച്‌ ഒട്ടനവധി സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടു.

മാര്‍ച്ച്‌ 17-ന്‌ ഉച്ചയ്‌ക്ക്‌ രണ്ടുമണിക്ക്‌ ആരംഭിച്ച യോഗത്തില്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ അധ്യക്ഷതവഹിച്ചു. കണ്‍വെന്‍ഷന്‌ അഞ്ചുമാസം മുമ്പെ നടന്ന ആലോചനാ യോഗത്തില്‍ വളരെയധികം കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തതില്‍ സണ്ണി പൗലോസ്‌ സംതൃപ്‌തി രേഖപ്പെടുത്തി.

തുടര്‍ന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ ഫോമാ പ്രസിഡന്റ്‌ ജോണ്‍ ഊരാളില്‍ ഇതിനോടകം ഏഴൂനൂറില്‍പ്പരം വ്യക്തികള്‍ കാര്‍ണിവല്‍ ഗ്ലോറിയില്‍ റൂമുകള്‍ ബുക്ക്‌ ചെയ്‌തതായി അറിയിച്ചു. ന്യൂയോര്‍ക്ക്‌, ഫ്‌ളോറിഡ, ഫിലാഡല്‍ഫിയ എന്നിവടങ്ങളില്‍ നടന്ന കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫുകള്‍ വന്‍ വിജയമായിരുന്നുവെന്നും ഫോമാ പ്രസിഡന്റ്‌ വിലയിരുത്തി.

`കണ്‍വെന്‍ഷന്‍ അറ്റ്‌ സീ' എല്ലാവിധത്തിലും പുതുമയാര്‍ന്ന ഒരു കണ്‍വെന്‍ഷനായിരിക്കുമെന്ന്‌ ഫോമാ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ അറിയിച്ചു. ഒരു ക്രൂയീസ്‌ കപ്പലില്‍ ഇത്രയും വിപുലമായ ഒരു കണ്‍വെന്‍ഷന്‍ ഒരുക്കുക ശ്രമകരം തന്നെയാണെങ്കിലും, എല്ലാവിധ ആളുകളേയും തൃപ്‌തിപ്പെടുത്തുന്ന കണ്‍വെന്‍ഷനായിരിക്കും ഫോമയുടേതെന്ന്‌ ബിനോയി തോമസ്‌ അറിയിച്ചു.

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍, ഫെഡറല്‍ ബാങ്ക്‌ എന്നീ സ്‌പോണ്‍സര്‍മാരോടൊപ്പം നോര്‍ത്ത്‌ അമേരിക്കയില്‍ കേരളാ ഗാര്‍ഡന്‍സും, മെറ്റ്‌ലൈഫും സ്‌പോണ്‍സര്‍ പട്ടികയിലുണ്ടെന്ന്‌ ഫോമാ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ അറിയിച്ചു. ഇതിനു പുറമെ 12 വ്യക്തിഗത സ്‌പോണ്‍സര്‍മാരും മുന്നോട്ടുവന്നിട്ടുണ്ട്‌.

കേരള സാംസ്‌കാരിക വകുപ്പ്‌ മന്ത്രി കെ.സി. ജോസഫ്‌, തൊഴില്‍വകുപ്പ്‌ മന്ത്രി ഷിബു ബേബി ജോണ്‍, എന്നിവരോടൊപ്പം രമേശ്‌ ചെന്നിത്തല, ആന്റോ ആന്റണി, രാജു ഏബ്രഹാം എന്നിവരും കണ്‍വെന്‍ഷന്‌ എത്തിച്ചേരുമെന്ന്‌ ഇതിനോടകം അറയിച്ചിട്ടുണ്ടെന്ന്‌ കണ്‍വീനര്‍ സജി ഏബ്രഹാം അറിയിച്ചു.

കണ്‍വെന്‍ഷനുകല്‍ നടത്തി പരിചയസമ്പന്നരായ വ്യക്തികളെ ഉള്‍പ്പെടുത്തി രൂപീകരിച്ചിരിക്കുന്ന കണ്‍വെന്‍ഷന്‍ അഡൈ്വസറി കമ്മിറ്റി എല്ലാ പരിപാടികളുടേയും സുഗമമായ പ്രവര്‍ത്തനത്തിന്‌ മേല്‍നോട്ടം വഹിക്കാന്‍ സന്നദ്ധരായി ഉണ്ടാകുമെന്ന്‌ കണ്‍വെന്‍ഷന്‍ അഡൈ്വസറി കമ്മിറ്റിയെ പ്രതിനിധീകരിച്ച്‌ സംസാരിച്ച തോമസ്‌ കോശി അറിയിച്ചു.

കേരള സാഹിത്യ അക്കാഡമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍, ഡോ. എം.വി. പിള്ള, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഡോ. ബാബു പോള്‍, റീനി മുമ്പലം, പ്രിന്‍സ്‌ മര്‍ക്കോസ്‌ തുടങ്ങി ഒട്ടനവധി പ്രശസ്‌ത വ്യക്തികള്‍ സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന്‌ ചെയര്‍പേഴ്‌സണായ ഡോ. സാറാ ഈശോ അറിയിച്ചു.

കേരളത്തില്‍ നിന്നും രണ്ട്‌ മെഗാ പ്രോഗ്രാമുകള്‍ കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന്‌ കള്‍ച്ചറല്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച്‌ എം.എ. മാത്യു അറിയിച്ചു. ഇതിനു പുറമെ കാര്‍ണിവല്‍ ഗ്ലോറി ഒരുക്കുന്ന ലോകോത്തര ബ്രോഡ്‌വെ ഷോകളും ഉണ്ടായിരിക്കും.

മിതമായ നിരക്കില്‍ ഏതാനും ക്യാബിനുകള്‍ ഇനിയും ലഭ്യമാണെന്ന്‌ രജിസ്‌ട്രേഷന്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച്‌ ഈപ്പന്‍ കോട്ടുപ്പള്ളി അറിയിച്ചു. ഈ ക്യാബിനുകള്‍ പൂര്‍ത്തിയായാല്‍ ഇപ്പോള്‍ ലഭിക്കുന്ന ഡിസ്‌കൗണ്ട്‌ പിന്നീട്‌ ഉണ്ടാവില്ലെന്നും ഈപ്പന്‍ കോട്ടുപ്പള്ളി അറിയിച്ചു.

ജനപ്രിയ ഇനങ്ങളായ സിനിമാറ്റിക്‌ ഡാന്‍സ്‌, ബെസ്റ്റ്‌ കപ്പിള്‍, മിസ്‌ ഫോമ, ഭരതനാട്യം, ഗാനം തുടങ്ങിയ ഇനങ്ങളില്‍ മത്സരവും കണ്‍വെന്‍ഷന്‍ യൂത്ത്‌ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്നതാണെന്ന്‌ യൂത്ത്‌ ഫെസ്റ്റിവല്‍ ചെയര്‍പേഴ്‌സണായ തോമസ്‌ ജോസ്‌ അറിയിച്ചു.

മുന്‍കാലങ്ങളിലെപ്പോലെ ഏറ്റവും ജനപ്രിയ ഇനമായ ചിരിയരങ്ങ്‌ ഇക്കുറിയും ഉണ്ടാകും. പരിചയസമ്പന്നനായ രാജു മൈലപ്ര തന്നെയാണ്‌ ഈവര്‍ഷവും ചിരിയരങ്ങിന്‌ നേതൃത്വം നല്‍കുന്നതെന്ന്‌ ചെയര്‍പേഴ്‌സണായ എ.വി. വര്‍ഗീസ്‌ അറിയിച്ചു. ഡോ. എം.വി. പിള്ള, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഡോ. ബാബു പോള്‍ എന്നിവരും രാജു മൈലപ്രയോടൊപ്പം ചിരിയുടെ മാലപ്പടക്കത്തിന്‌ തിരികൊളുത്താനുണ്ടാകുമെന്ന്‌ എ.വി. വര്‍ഗീസ്‌ പറഞ്ഞു.

കണ്‍വെന്‍ഷന്റെ വിപുലമായ പബ്ലിസിറ്റിക്കായി തന്നോടൊപ്പം ജോയിച്ചന്‍ പുതുക്കുളം, ജോര്‍ജ്‌ തോട്ടപ്പുറം, മനു വര്‍ഗീസ്‌, ബിജു തോമസ്‌ തുടങ്ങിയവരും ഉണ്ടാകുമെന്ന്‌ പബ്ലിസിറ്റി ചെയര്‍പേഴ്‌സണായ അനിയന്‍ ജോര്‍ജ്‌ അറിയിച്ചു.

ഇന്‍ഡോര്‍ ഗെയിംസില്‍ ഇക്കുറിയും ചീട്ടുകളി മത്സരം ഉണ്ടായിരിക്കുമെന്ന്‌ ചെയര്‍പേഴ്‌സണായ ജെയിംസ്‌ ഇല്ലിക്കല്‍ അറിയിച്ചു.

മുന്‍കാലങ്ങളിലെന്നപോലെ സ്‌പോണ്‍സര്‍മാരെ ഉള്‍പ്പെടുത്തി ബിസിനസ്‌ ലഞ്ച്‌ പ്രത്യേക ക്ഷണിതാക്കള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന്‌ കമ്മിറ്റി ചെയര്‍പേഴ്‌സണായ യോഹന്നാന്‍ ശങ്കരത്തില്‍ പറഞ്ഞു.

മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വിശിഷ്‌ടവ്യക്തികളെ ഇതിനോടകം ബന്ധപ്പെട്ട്‌ കഴിഞ്ഞതായി സണ്ണി ഏബ്രഹാം, രാജന്‍ ടി. നായര്‍, ഗോപിനാഥ കുറുപ്പ്‌ എന്നിവര്‍ അറിയിച്ചു.

സിവിക്‌ ആന്‍ഡ്‌ പൊളിറ്റിക്കല്‍ അവയേര്‍നെസ്‌ സമ്മേളനത്തില്‍, മുഖ്യധാരയില്‍ നിന്നുള്ളവരേയും പങ്കെടുപ്പിക്കുമെന്ന്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, റെജി മര്‍ക്കോസ്‌ എന്നിവര്‍ അറിയിച്ചു.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷിതവും, മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കുന്നതിന്‌ നല്ലൊരു ടീമിനെ ഒരുക്കിയിട്ടുണ്ടെന്ന്‌ ഫിലിപ്പ്‌ മഠത്തില്‍ അറിയിച്ചു.

കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ചീഫ്‌ എഡിറ്റര്‍ ജെ. മാത്യൂസ്‌ അറിയിച്ചു. അമേരിക്കയിലേയും ഇന്ത്യയിലേയും പ്രമുഖ വ്യക്തികളുടെ ആശംസകള്‍ക്കായുള്ള അപേക്ഷകള്‍ ഇതിനോടകം അയച്ചുകഴിഞ്ഞതായും ജെ. മാത്യൂസ്‌ അറിയിച്ചു.

കണ്‍വെന്‍ഷന്റെ വിജയത്തിനാവശ്യമായ ഫണ്ട്‌ റൈസിംഗ്‌ ധൃതഗതിയില്‍ കോര്‍ഡിനേറ്റര്‍ ബെഞ്ചമിന്‍ ജോര്‍ജ്‌ അറിയിച്ചു.

ജോസഫ്‌ ഔസോയുടെ നേതൃത്വത്തിലുള്ള കണ്‍വെന്‍ഷന്‍ സ്വാഗതസംഘത്തിന്റെ ചെയര്‍വുമണായി ന്യൂയോര്‍ക്കില്‍ നിന്നുള്ള ജെമിനി തോമസ്‌ പ്രവര്‍ത്തിക്കും. റെനി പൗലോസ്‌, ലിസ അലക്‌സ്‌, ഷമീമ റാവുത്തര്‍, ഗ്രേസി ജെയിംസ്‌, അന്നമ്മ മാപ്പിളശേരി എന്നിവര്‍, പോള്‍ ജോണ്‍ (റോഷന്‍), സെബാസ്റ്റ്യന്‍ എഡ്വേര്‍ഡ്‌, സ്റ്റാന്‍ലി കളത്തില്‍, ജോണ്‍ കാടുതോടില്‍, റെജി വര്‍ഗീസ്‌, ബേബി മണക്കുന്നേല്‍ എന്നിവരോടൊപ്പം കണ്‍വെന്‍ഷന്‍ അതിഥികളെ വരവേല്‍ക്കും.

മുന്‍ ഫോമാ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അവാര്‍ഡ്‌ കമ്മിറ്റി വിധിനിര്‍ണ്ണയ മാനദണ്‌ഡങ്ങള്‍ രൂപകല്‍പ്പന ചെയ്‌തുവരുന്നു. വിന്‍സണ്‍ പാലത്തിങ്കില്‍, സേവി മാത്യു, ഈശോ സാം ഉമ്മന്‍ എന്നിവരാണ്‌ അവാര്‍ഡ്‌ കമ്മിറ്റിക്ക്‌ നേതൃത്വം നല്‍കുന്നത്‌.

വളരെ അടുക്കും ചിട്ടയോടുംകൂടി പ്രവര്‍ത്തിക്കുന്ന ഈ കണ്‍വെന്‍ഷന്‍ കമ്മിറ്റി, അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഒരിക്കലും മറക്കാനാവാത്ത ഒരു കണ്‍വെന്‍ഷനായിരിക്കും ഇക്കുറി ഒരുക്കുക എന്ന്‌ കമ്മിറ്റി യോഗത്തിന്‌ നന്ദി പ്രകാശനം നടത്തിയ ജോയിന്റ്‌ ട്രഷറര്‍ ഐപ്പ്‌ മാരേട്ട്‌ പറഞ്ഞു.

ഫോമാ കണ്‍വെന്‍ഷന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.fomaa.com
ചരിതം കുറിക്കുന്ന സാഗര സംഗമത്തിനു തക്രുതിയായ ഒരുക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക