Image

താനും ബലാല്‍സംഗത്തിന്‌ ഇരയായെക്കാം, വധഭീഷണിയുണ്ടെന്നും കത്‌വ അഭിഭാഷക ദീപിക സിങ്‌

Published on 16 April, 2018
താനും ബലാല്‍സംഗത്തിന്‌ ഇരയായെക്കാം, വധഭീഷണിയുണ്ടെന്നും കത്‌വ അഭിഭാഷക ദീപിക സിങ്‌
ന്യൂഡല്‍ഹി: താനും ബലാല്‍സംഗത്തിന്‌ ഇരാവുകയോ കൊല്ലപ്പെടുകയോ ചെയ്‌തേക്കാമെന്ന്‌ കത്‌വയില്‍ കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ കേസ്‌ കൈകാര്യം ചെയ്യുന്ന അഭിഭാഷക ദീപിക സിങ്‌ രജാവത്ത്‌. തന്നെ ഹിന്ദുവിരുദ്ധയായി മുദ്രകുത്തിയെന്നും വധഭീഷണിയുണ്ടെന്നും ദീപിക പറഞ്ഞു.

'എനിക്കറിയില്ല, ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം. അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം. കോടതിയില്‍ പ്രാക്ടീസ്‌ ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല. അവര്‍ ഒറ്റപ്പെടുത്തി. എങ്ങനെ ഇതിനെ അതിജീവിക്കണമെന്ന്‌ തനിക്കറിയില്ല`- ദീപിക പറഞ്ഞു.

കഴിഞ്ഞ ദിവസവും ഭീഷണിപ്പെടുത്തല്‍ ഉണ്ടായി. നിന്നെ ഞങ്ങള്‍ മറക്കില്ലെന്നാണ്‌ പറഞ്ഞത്‌. ഹിന്ദു വിരുദ്ധ എന്ന്‌ മുദ്രകുത്തി സമൂഹത്തില്‍ ഒറ്റപ്പെടുത്തി. തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രിംകോടതിയെ സമീപിക്കും. നീതി നടപ്പാകണം. ആ എട്ടു വയസുകാരിക്ക്‌ നീതി ഉറപ്പാക്കാന്‍ ഉറച്ചുനില്‍ക്കുമെന്നും ദീപിക സിങ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക