Image

നയന്‍താര മടങ്ങിവരുന്നു : ഉണ്ണി ആറിന്റെ തിരക്കഥയില്‍ `കോട്ടയം കുര്‍ബാന'യില്‍

Published on 16 April, 2018
നയന്‍താര മടങ്ങിവരുന്നു : ഉണ്ണി ആറിന്റെ തിരക്കഥയില്‍ `കോട്ടയം കുര്‍ബാന'യില്‍

 നയന്‍താര മലയാളത്തിലേക്ക്‌ മടങ്ങിവരുന്നു. അന്യഭാഷകളില്‍ ഹിറ്റ്‌ നായികയായി തിളങ്ങിനില്‍ക്കുമ്പോഴാണ്‌ കോട്ടയംകുര്‍ബാന എന്ന ചിത്രത്തിലൂടെ നയന്‍താരയുടെ തിരിച്ചുവരവ്‌. ഉണ്ണി ആര്‍.കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്ന കോട്ടയം കുര്‍ബാനയുടെ സംവിധായകന്‍ നവാഗതനായ മഹേഷ്‌ വെട്ടിയാറാണ്‌. പൂര്‍ണമായും സ്‌ത്രീകഥാപാത്രത്തെ കേന്ദ്രീകരിച്ചൊരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ഗസ്റ്റ്‌ അപ്പിയറന്‍സായി എത്തുന്നുമുണ്ട്‌.

കോട്ടയമാണ്‌ കഥാപശ്ചാത്തലം. ഇതില്‍ ശക്തമായ കഥാപാത്രമാണ്‌ നയന്‍താരയുടേത്‌. മലയാളത്തില്‍ ആദ്യമായാണ്‌ നയന്‍താരയെ കേന്ദ്രീകരിച്ച്‌ ഒരു സിനിമയൊരുങ്ങുന്നത്‌. ഇത്രയും കാലം നായകന്റെ നിഴലായി മാത്രമാണ്‌ നയന്‍താര മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ `കോട്ടയം കുര്‍ബാന' പൂര്‍ണമായും നായികയെ സംബന്ധിക്കുന്ന കഥയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക