Image

ഫോമാ കണ്‍ വന്‍ഷനു ജോണ്‍ ആകശാല നല്‍കിയ രജിസ്‌ട്രെഷന്‍ കണ്ണീരോര്‍മ്മയായി

Published on 16 April, 2018
ഫോമാ കണ്‍ വന്‍ഷനു ജോണ്‍ ആകശാല നല്‍കിയ രജിസ്‌ട്രെഷന്‍ കണ്ണീരോര്‍മ്മയായി
ഫോമാ കണ്‍ വന്‍ഷനിലേക്കു ക്ഷണിക്കാന്‍ ജോണ്‍ ആകശാലയെ സന്ദര്‍ശിച്ചത് നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ മനസില്‍.

വ്യാഴാഴ്ച മുന്‍ ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ ട്രെസ്റ്റാര്‍ എന്നിവര്‍ക്കൊപ്പമാണു റോക്ക് ലാന്‍ഡിലെ ജോണ്‍ ആകശാലയുടെ വീട്ടിലെത്തിയത്. കുടുംബ സുഹ്രുത്തുക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടു പോയി. ഒടുവില്‍ കണ്‍ വന്‍ഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റ്രെഷന്‍ പൂരിപ്പിച്ച് ബെന്നിയെ ഏല്പിച്ചു

അപ്പോഴൊന്നും ജോണ്‍ ആകശാലക്കു എന്തെങ്കിലും ആരോഗ്യ പ്രശ്‌നം ഉള്ളതായി ആര്‍ക്കും തോന്നിയില്ല. എന്നാല്‍ പിറ്റേന്നു വെള്ളിയാഴ്ച ആശുപത്രിയിലായ അദ്ധേഹം ശനിയാഴ്ച വിട പറഞ്ഞു.
അതൊരു ഷോക്കായിരുന്നു-ബെന്നി അനുസ്മരിച്ചു. 

മലയാളി സമൂഹത്തിനും ക്‌നാനായ സമുദായത്തിനും വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണു കടന്നു പോയത്. കണ്‍ വന്‍ഷനിലേക്കു ക്ഷണിക്കാന്‍ അംഗങ്ങളെ വിവിധ സ്ഥലങ്ങളില്‍ നേരിട്ടു കണ്ടുവെങ്കിലും ഇത് ഒരിക്കലും മറക്കാത്ത അനുഭവമായി.

ന്യു യോര്‍ക്-വാഷിംഗ്ടണ്‍ മേഖലയില്‍ ഏതാനും ദിവസമായി ബെന്നിയുടെ നേത്രുത്വത്തില്‍ നടക്കുന്ന രജിസ്‌ട്രെഷന്‍ ഡ്രൈവ് ഞായറാഴ്ച സമാപിച്ചു.
ഇനി നേരിട്ടു പോയി ആളുകളെ കാണാന്‍ സമയമില്ലെന്നു ബെന്നി പറഞ്ഞു. 

 രജിസ്റ്റ്രെഷന്‍ നല്ല നിലയില്‍ തുടരുന്നു. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ആളുകള്‍ വരുമെന്നുറപ്പുണ്ട്. അതിനാല്‍ ഇനി കണ്‍ വന്‍ഷന്‍ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

കാലിഫൊര്‍ണിയ ഒഴിച്ച് മറ്റു സ്ഥലങ്ങളിലെല്ലാം നേരിട്ടു പോയി ആളുകളെ കാണുകയും രജിസ്‌ട്രെഷന്‍ വാങ്ങുകയും ചെയ്തു. സംഘടനയുടെ ശക്തിയും ദൗര്‍ബല്യവും നേരിട്ട് ജനങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ഭാവിയില്‍ നേത്രുത്വത്തില്‍ വരുന്നവര്‍ക്കും ഇത് പ്രയോജനകരമായിരിക്കും.

സന്ദര്‍ശനം നടത്തിയില്ലെങ്കിലും കാലിഫോര്‍ണിയയില്‍ നിന്നു മുന്‍ കാലങ്ങളിലേക്കാള്‍ മൂന്നിരട്ടി രജിസ്‌ട്രെഷനുണ്ട്. അവിടെയുള്ള പ്രവര്‍ത്തകര്‍ക്ക് നന്ദി.

ഇലക്ഷന്‍ മത്സരം ശക്തിപ്പെടുന്നത് കാണുന്നുണ്ട്. എന്നാല്‍ തികച്ചും നിഷ്പക്ഷമായ നിലയില്‍ പ്രവര്‍ത്തിക്കുകയാണു താന്‍. ഇപ്പോഴത്തെ മിക്ക ഭാരവാഹികളും അങ്ങനെ തന്നെ. ആരു ജയിച്ചാലും സന്തോഷമെന്നതാണു തങ്ങളുടെ നിലപാട്.
ഫോമാ കണ്‍ വന്‍ഷനു ജോണ്‍ ആകശാല നല്‍കിയ രജിസ്‌ട്രെഷന്‍ കണ്ണീരോര്‍മ്മയായിഫോമാ കണ്‍ വന്‍ഷനു ജോണ്‍ ആകശാല നല്‍കിയ രജിസ്‌ട്രെഷന്‍ കണ്ണീരോര്‍മ്മയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക