Image

സ്‌മൃതി ഇറാനിയോട്‌ മോശമായി പെരുമാറിയ സംഭവം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Published on 17 April, 2018
സ്‌മൃതി ഇറാനിയോട്‌ മോശമായി പെരുമാറിയ സംഭവം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു


ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയോട്‌ മോശമായി പെരുമാറിയ ദല്‍ഹി സര്‍വ്വകലാശാലയിലെ നാല്‌ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ്‌ വിദ്യാര്‍ത്ഥികള്‍ മദ്യലഹരിയില്‍ സ്‌മൃതി ഇറാനിയോട്‌ അപമര്യാദയായി പെരുമാറിയത്‌.

ദല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മന്ത്രി ചാണക്യപുരിയിലെ തന്റെ വസതിയിലേക്ക്‌ പോകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ വാഹനത്തില്‍ പിന്തുടര്‍ന്നു. ശേഷം യുവാക്കള്‍ മന്ത്രിയുടെ വാഹനത്തെ ഓവര്‍ടേക്ക്‌ ചെയ്യാന്‍ ശ്രമിക്കുകയും അപമര്യാദയായി സംസാരിക്കുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന്‌ അറസ്റ്റിലായ വിദ്യാര്‍ഥികളെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന്‌ നടന്ന വൈദ്യപരിശോധനയില്‍ ഇവര്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക