Image

സല്‍മാന്‍ ഖാന്‌ വിദേശയാത്രയ്‌ക്ക്‌ അനുമതി

Published on 17 April, 2018
സല്‍മാന്‍ ഖാന്‌ വിദേശയാത്രയ്‌ക്ക്‌ അനുമതി
ന്യൂഡല്‍ഹി: ബോളിവുഡ്‌ നടന്‍ സല്‍മാന്‍ ഖാന്‌ വിദേശയാത്രയ്‌ക്ക്‌ ജോധ്‌പൂര്‍ സെഷന്‍സ്‌ കോടതി അനുമതി നല്‍കി. നാല്‌ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ സല്‍മാന്‍ഖാന്‍ ജോധ്‌പൂര്‍ കോടതിയെ സമീപിച്ചിരുന്നു. മെയ്‌ 25 മുതല്‍ ജൂലൈ 10 വരെ കാനഡ, നേപ്പാള്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ സല്‍മാന്‍ സന്ദര്‍ശിക്കും.

കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസില്‍ 5 വര്‍ഷത്തെ തടവിന്‌ ശിക്ഷിക്കപ്പെട്ടതിനു ശേഷം ജാമ്യത്തിലായിരുന്നു സല്‍മാന്‍ഖാന്‍. രാജ്യം വിടരുത്‌, അടുത്ത മാസം 7നു കോടതിയില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ്‌ സല്‍മാന്‌ ജാമ്യം അനുവദിച്ചിരുന്നത്‌. ഈ സാഹചര്യത്തിലാണ്‌ സല്‍മാന്‍ ഖാന്‍ വിദേശയാത്രയ്‌ക്ക്‌ അനുമതി തേടിയത്‌.

നേരത്തെ ജോധ്‌പൂര്‍ സെഷന്‍സ്‌ കോടതി 50,000 രൂപയുടെ ബോണ്ടില്‍ സല്‍മാന്‌ ജാമ്യം അനുവദിച്ചിരുന്നു. സല്‍മാനടക്കം ഏഴുപേരാണ്‌ കേസിലെ പ്രതികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക