Image

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തന ഉദ്ഘാടനം 21ന്

വര്‍ഗീസ് പോത്താനിക്കാട് Published on 17 April, 2018
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തന ഉദ്ഘാടനം 21ന്
ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2018 ലെ പ്രവര്‍ത്തന ഉദ്ഘാടനവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഏപ്രില്‍ 21 ശനിയാഴ്ച വൈകിട്ട് 5.30 ന് നടത്തുന്നു. ന്യൂയോര്‍ക്കില്‍ ഫ്‌ലോറല്‍ പാര്‍ക്കിലുള്ള (26 നോര്‍ത്ത് ടൈസണ്‍ Ave, ഫ്‌ലോറല്‍ പാര്‍ക്ക് ന്യുയോര്‍ക്ക്) .

ടൈസണ്‍ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും കലാപരിപാടികളും ഡിന്നറിലും വിവിധ സാമൂഹ്യ, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.

ലഘു ഭക്ഷണത്തിനുശേഷം ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖ യുവവൈദികനും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ ഡയറക്ടറും, ചെറിലെയിന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും സര്‍വ്വോപരി പേരെടു ത്ത വാഗ്മിയുമായ ഫാ. ഗ്രിഗറി വര്‍ഗീസ് ഈസ്റ്റര്‍ സന്ദേശം നല്‍കും. ന്യൂയോര്‍ക്കിലെ പ്രമുഖ ഐ.ടി പ്രഫഷണലും വ്യവസായിയും സാമൂഹ്യ പരിവര്‍ത്തകനുമായ പത്മകുമാര്‍ നായര്‍ വിഷു സന്ദേശവും നല്‍കും. കേരള സമാജത്തിന്റെ കലാ - പ്രതിഭകളെ അണിനിരത്തിക്കൊണ്ട് അവതരിപ്പിക്കുന്ന വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ ചടങ്ങിനെ മോടി പിടിപ്പിക്കും. കലാപരി പാടികള്‍ക്കുശേഷം സമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കും.

കലാപരിപാടികള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യുന്നത് മേരിക്കുട്ടി മൈക്കിളായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

വര്‍ഗീസ് പോത്താനിക്കാട് (പ്രസിഡന്റ്) : 917 488 2590

ജോജോ തോമസ് (വൈസ് പ്രസിഡന്റ്) : 516 455 9739

വര്‍ഗീസ് ലൂക്കോസ് (ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍): 516 263 8289

വിന്‍സന്റ് സിറിയക് (സെക്രട്ടറി): 516 508 8297

വര്‍ഗീസ് ജോസഫ് (ജോയിന്റ് സെക്രട്ടറി) :516 302 3563

വിനോദ് കെയാര്‍കെ (ട്രഷറര്‍) :516 623 5208
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തന ഉദ്ഘാടനം 21ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക