Image

മാര്‍ ജെയിംസ് അത്തിക്കളം അഭിഷിക്തനായി

Published on 17 April, 2018
മാര്‍ ജെയിംസ് അത്തിക്കളം അഭിഷിക്തനായി

സാഗര്‍: പ്രാര്‍ഥനനിര്‍ഭരമായ അന്തരീക്ഷത്തില്‍ മാര്‍ ജെയിംസ് അത്തിക്കളം മെത്രാഭിഷിക്തനായി. മധ്യപ്രദേശിലെ സാഗര്‍ സീറോ മലബാര്‍ രൂപതയുടെ നാലാമത്തെ മെത്രാനായുള്ള മാര്‍ അത്തിക്കളത്തിന്റെ സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് ആയിരങ്ങള്‍ സാക്ഷ്യം വഹിച്ചു. ബിഷപ് മാര്‍ ആന്റണി ചിറയത്തിന്റെ പിന്‍ഗാമിയായാണു എംഎസ്ടി സമൂഹാംഗമായ മാര്‍ അത്തിക്കളം അഭിഷിക്തനായത്. 

സാഗര്‍ സെന്റ് തെരേസാസ് കത്തീഡ്രലില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു മെത്രാഭിഷേക ശുശ്രൂഷകള്‍. രാവിലെ 9.30നു ബിഷപ്‌സ് ഹൗസില്‍ നിന്നു മുഖ്യകാര്‍മികനും നിയുക്തമെത്രാനും മറ്റു മെത്രാന്‍മാരും വൈദികരും പ്രദക്ഷിണമായി കത്തീഡ്രലിലേക്കെത്തി. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് മാര്‍ ആന്റണി ചിറയത്ത്, ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ ശുശ്രൂഷകളില്‍ മുഖ്യ സഹകാര്‍മികരായി. പുതിയ മെത്രാന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ ഇന്‍ഡോര്‍ ബിഷപ് ഡോ.ചാക്കോ തോട്ടുമാരിക്കല്‍ വചനസന്ദേശം നല്‍കി. 

ആര്‍ച്ച് ബിഷപ്പുമാരായ ഡോ. ഏബ്രഹാം വിരുത്തുകുളങ്ങര (നാഗ്പൂര്‍), മാര്‍ ആന്‍ഡ്രൂസ് താഴത്ത് (തൃശൂര്‍), മാര്‍ ജോര്‍ജ് ഞെരളക്കാട്ട് (തലശേരി), സീറോ മലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, എംഎസ്ടി സുപ്പീരിയര്‍ ജനറല്‍ ഫാ. കുര്യന്‍ അമ്മാനത്തുകുന്നേല്‍ എന്നിവര്‍ക്കൊപ്പം 25 മെത്രാന്‍മാരും, എംഎസ്ടി സമൂഹത്തില്‍ നിന്നുള്‍പ്പടെ 350 വൈദികരും ശുശ്രൂഷകളില്‍ പങ്കെടുത്തു. 

സന്യസ്തരും നിയുക്തമെത്രാന്റെ കുടുംബാംഗങ്ങളും ജന്‍മനാടായ കടുവാക്കുളം ലിറ്റില്‍ ഫ്‌ളവര്‍ ഇടവകയിലെ പ്രതിനിധികളും ഉള്‍പ്പടെ മൂവായിരത്തോളം പേര്‍ മെത്രാഭിഷേക ശുശ്രൂഷകളില്‍ പങ്കെടുത്തു. അനുമോദന സമ്മേളനവും ഉണ്ടായിരുന്നു.

(ദീപിക)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക