Image

മെല്‍ബണില്‍ 'കലാസന്ധ്യ 2018’ 21 ന്

Published on 17 April, 2018
മെല്‍ബണില്‍ 'കലാസന്ധ്യ 2018’ 21 ന്

മെല്‍ബണ്‍: മെല്‍ബണ്‍ നോര്‍ത്തിലെ ഏറ്റവും വലിയ മലയാളി സംഗമമായ എന്റെ കേരളം അവതരിപ്പിക്കുന്ന 'കലാസന്ധ്യ 2018’ ഏപ്രില്‍ 21 നു (ശനി) വൈകുന്നേരം 6.30 മുതല്‍ ബ്രോഡ്‌മെഡോസ് പെനോല കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. 

ഹ്യൂം സിറ്റി കൗണ്‍സില്‍ മേയര്‍ ജിയോഫ് പോര്‍ട്ടര്‍ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ഇന്‍സ്ട്രുമെന്റ് ഫ്യൂഷന്‍, മിമിക്രി, ബോളിവുഡ് ഡാന്‍സുകള്‍, ബെന്‍ഡിഗൊ ചെന്പടയുടെ ചെണ്ടമേളം, ഷെപ്പാര്‍ട്ടന്‍ ഓസം ഗൈസിന്റെ ഡാന്‍സ്, ബ്രസീലിയന്‍ ഡാന്‍സ് ആന്‍ഡ് ഡ്രംസ് തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. തിരുവാതിര തിയറ്റേഴ്‌സിന്റെ 'മാനിഷാദ’ എന്ന നാടകവും തുടര്‍ന്നു സ്വാദിഷ്ടമായ സൗത്ത് ഇന്ത്യന്‍ രുചികൂട്ടുമായി വിഭവ സമൃദ്ധമായ ഡിന്നറും ഒരുക്കിയിട്ടുണ്ട്. 

വിവരങ്ങള്‍ക്ക്: ജോസ് 0423 860 204, അഷ്‌റഫ് 0469 824 716, ജെസു 0425 185 050, ആല്‍ഫ്രഡ് 0432 176 871.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക