Image

ജര്‍മനിയില്‍ നിന്ന് ഇന്ത്യക്കാരനെ നാടുകടത്തിയത് അഫ്ഗാനിസ്ഥാനിലേക്ക്

Published on 17 April, 2018
ജര്‍മനിയില്‍ നിന്ന് ഇന്ത്യക്കാരനെ നാടുകടത്തിയത് അഫ്ഗാനിസ്ഥാനിലേക്ക്

ബര്‍ലിന്‍: ജര്‍മനിയില്‍ മെച്ചപ്പെട്ട ജീവിതം തേടിയെത്തിയ ഇന്ത്യക്കാരന്‍ ഇപ്പോള്‍ ചെന്നെത്തിയിരിക്കുന്നത് അഫ്ഗാനിസ്ഥാനില്‍. ജര്‍മനിയിലെത്താനുള്ള എളുപ്പവഴി എന്ന നിലയ്ക്ക്, അഫ്ഗാനിസ്ഥാന്‍കാരനായി നടിച്ച് അഭയാര്‍ഥികള്‍ക്കൊപ്പമാണ് റാംഎന്ന മുപ്പതുകാരന്‍ ജര്‍മനിയിലെത്തിയത്. എന്നാല്‍, അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കപ്പെട്ടപ്പോള്‍ സ്വാഭാവികമായും ഇയാളെ ’മാതൃരാജ്യം’ എന്ന നിലയില്‍ അഫ്ഗാനിസ്ഥാനിലേക്കു നാടുകടത്തി.

ഇന്ത്യയിലേതിനെക്കാള്‍ മികച്ച ജീവിതം തേടിയെത്തിയ റാം ഇപ്പോള്‍ അഫ്ഗാന്‍ തലസ്ഥാനത്ത് ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നു. കാബൂളിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടുകയാണ് ഇപ്പോള്‍ റാം. നാട്ടിലേക്കു മടങ്ങണമെങ്കില്‍ പുതിയ പാസ്‌പോര്‍ട്ട് വേണം. പഴയ പാസ്‌പോര്‍ട്ടും ഇരുപതിനായിരം ഡോളറും മനുഷ്യക്കടത്തുകാര്‍ക്കു കൊടുത്താണ് ജര്‍മനിയില്‍ പോകാന്‍ വിസ സംഘടിപ്പിച്ചത്. ലോജിസ്റ്റിക്‌സ് സ്‌പെഷ്യലിസ്റ്റായി വര്‍ഷങ്ങളോളം ജോലി ചെയ്തു സന്പാദിച്ച പണവും, സുഹൃത്തുക്കിളില്‍ നിന്നു കടം വാങ്ങിയതുമെല്ലാം ചേര്‍ത്താണ് ഇരുപതിനായിരം ഡോളര്‍ സ്വരുക്കൂട്ടിയത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക