Image

ടൊറന്റോ മലയാളി സമാജം

സേതു വിദ്യാസാഗര്‍ (പി.ആര്‍.ഒ) Published on 17 April, 2018
ടൊറന്റോ മലയാളി സമാജം
ടൊറന്റോ: ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന ടൊറന്റോ മലയാളി സമാജം കേരളത്തില്‍ നിന്നും ടൊറന്റോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനുവേണ്ടി ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നു.

സ്റ്റുഡന്റ്‌സ് വിസയില്‍ കാനഡയില്‍ എത്തിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിക്കുന്നതിനും, ആവശ്യങ്ങളില്‍ സഹായിക്കുന്നതിനുമുള്ള ഒരു നെറ്റ് വര്‍ക്ക് പ്രദാനം ചെയ്യുക എന്നതാണ് ഇതിന്റെ ഉദ്ദേശം. സ്റ്റുഡന്റ്‌സിനെ സംഘടിപ്പിക്കുന്നതിനു ഏപ്രില്‍ 22-നു ഞായറാഴ്ച വൈകുന്നേരം 6.30-നു 430 പാസ്‌മോറിലുള്ള സമാജം സെന്ററില്‍ വച്ച് ഒരു മീറ്റിംഗ് സംഘടിപ്പിക്കുന്നു.

ടൊറന്റോ ഏരിയയില്‍ നിന്നുമുള്ള എല്ലാ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളേയും ഈ സംരംഭത്തിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോമി കോക്കാട്ട് (പ്രസിഡന്റ്) 647 892 7200, രാജേന്ദ്രന്‍ തളപ്പത്ത് (സെക്രട്ടറി) 416 543 2830, റോയി ജോര്‍ജ് (ട്രഷറര്‍) 647 966 0332.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക