Image

ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത കാലം ചെയ്തു

ഷാജി രാമപുരം Published on 17 April, 2018
ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് സഫ്രഗന്‍  മെത്രാപ്പോലീത്ത കാലം ചെയ്തു
മാര്‍ത്തോമ്മാ സഭയുടെ റാന്നി നിലക്കല്‍ ഭദ്രാസനാധിപനും സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയുമായ ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് തിരുമേനി എറണാകുളം പി.വി.എസ്. ഹോസ്പിറ്റലില്‍ ഇന്ന് വൈകിട്ട് (അമേരിക്കന്‍ സമയം) കാലം ചെയ്തു.

മികച്ച വാഗ്മിയായ മാര്‍ അത്തനാസിയോസ് 2015 ഒക്ടോബറിലാണ് സഫ്രഗന്‍ മെത്രാപ്പൊലീത്തയായി ഉയര്‍ത്തപ്പെട്ടത്.

തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ചിറയില്‍ കണ്ടത്തില്‍ പരേതരായ സി.ഐ. ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനാണ് . 1969 ജൂണ്‍ 14 ന് വൈദികനായി. 1989 ഡിസംബര്‍ 9 ന് ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മേല്‍പ്പട്ട സ്ഥാനത്തേക്ക് ഉയര്‍ത്തി.

മുംബൈ, ഡല്‍ഹി, കോട്ടയം, കൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷന്‍, മാര്‍ത്തോമ്മാ വൈദിക സെമിനാരി ഗവേണിങ് ബോര്‍ഡ് ചെയര്‍മാന്‍, നാഷണല്‍ മിഷനറി സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 
ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് സഫ്രഗന്‍  മെത്രാപ്പോലീത്ത കാലം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക