Image

ആകാശത്ത് എഞ്ചിന്‍ തകര്‍ന്നു വിമാനം ഫിലദല്‍ഫിയയില്‍ ഇറക്കി; ഒരാള്‍ മരിച്ചു

Published on 17 April, 2018
ആകാശത്ത് എഞ്ചിന്‍ തകര്‍ന്നു വിമാനം ഫിലദല്‍ഫിയയില്‍ ഇറക്കി; ഒരാള്‍ മരിച്ചു
ന്യു യോര്‍ക്ക്: ന്യു യോര്‍ക്കില്‍ നിന്നു ചൊവ്വാഴ്ച രാവിലെ ഡാലസിനു പുറപ്പെട്ട സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിന്റെ ഒരു എഞ്ചിന്‍ ആകാശത്തു വച്ച് പൊട്ടിത്തെറിച്ചു. ഒരാള്‍ മരിച്ചു.

തകര്‍ന്ന എഞ്ചിനില്‍ നിന്നുള്ള കഷണങ്ങള്‍ വിമനത്തില്‍ വന്നിടിക്കുകയും ഒരു ജനല്‍ തകര്‍ക്കുകയും ചെയ്തു. ആ ജനലിലൂടെ പുറത്തേക്ക് വലിച്ചെടുക്കപ്പെട്ട സ്ത്രീയാണു മരിച്ചത്.

ന്യു യോര്‍ക്ക് ലഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ടബോയിംഗ് 737 വിമാനത്തില്‍ 143 യാതക്കാരും 5 ജീവനക്കാരുമാണുണ്ടായിരുന്നത്. പറന്നുയര്‍ന്ന് അര മണിക്കൂറിനുള്ളില്‍ ഒരു എഞ്ചിന്‍ പൊട്ടിത്തെറിച്ചു.

പെട്ടെന്നു വിമാനം 30,000 അടിയില്‍ നിന്നു താഴേക്കു നിപതിച്ചു. പക്ഷെ പൈലറ്റ് വീണ്ടും വിമാനം നിയന്ത്രണ വിധേയമാക്കി. ഇതിനിടെഅതിശക്തമായ സമ്മര്‍ദ്ദത്തില്‍ സൈഡിലിരുന്ന സ്ത്രീയുടെ പാതി ശാരീരം പുറത്തേക്കു വലിച്ചെടുത്തു. ഇതേത്തുടര്‍ന്ന് അവര്‍ പറന്നു പോകാതിരിക്കാന്‍ വിമാന ജീവനക്കാരും യാത്രക്കാരും ചേര്‍ന്നു പുറകോട്ടു വലിച്ചു. ഏറെ ശ്രമത്തിനു ശേഷം അവര്‍ സ്ത്രീയെ അകത്തു വലിച്ചിട്ടു. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കി.

 അവര്‍ക്കു ഗുരുതരമായ പരുക്കേറ്റിരുന്നു
ഇതിനിടെ ഓക്‌സിജന്‍ മാസ്‌ക് താഴെ വീണിരുന്നു. പലരും കരയുകുയും പ്രാര്‍ഥിക്കുകയും ബന്ധു മിത്രാദികള്‍ക്ക് അന്തിമ സന്ദേശം അയക്കുകയും ചെയ്തു.

ഇത് 25 മിനിട്ട് തുടര്‍ന്നു. അപ്പോഴേക്കും പൈലറ്റ് വിമാനം ഫിലഡല്‍ഫിയ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. 

ഏഴു പേര്‍ക്കുപരുക്കേറ്റു.

പത്തു വര്‍ഷത്തിനിടെ ആദ്യമാണു അമേരിക്കയില്‍ യാത്രവിമാനം തകര്‍ന്നു ഒരാള്‍ മരിക്കുന്നത്. സൗത്ത് വെസ്റ്റിന്റെ 51 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യ സംഭവമായിരുന്നു.
Join WhatsApp News
Mathew V. Zacharia Former N Y Stae Scholl Board Member (1993- 2002) 2018-04-18 09:09:28
We thank and praise our God saving many lives exceptionally our beloved brother Pastor Thomas V. Zacharia of New York..
Varikalam brothers, Mathew & Raju V. Zacharia.
truth and justice 2018-04-18 12:03:48
Thank God for His protection of all the passengers especially our Pastor Thomas Zachariah from New York
Jack Daniel 2018-04-18 17:24:59
Thank god for our pastor
who you going to blame for the woman died
Clueless hippos
Hippos 2018-04-18 20:07:18
Hippos and kaandamrugams are more sensible. Please don't insult them by calling these clueless people 'hippos'.
sch cast 2018-04-18 21:20:56
So Your Jesus saved your pastor , so your god is a very narrow minded  god.
wonder who was the god of the woman who died.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക