Image

അമേരിക്കന്‍ മലയാളി മുസ്ലീങ്ങള്‍ക്ക് പുതിയ കൂട്ടായ്മ

മൊയ്തീന്‍ പുത്തന്‍ചിറ Published on 17 April, 2018
അമേരിക്കന്‍ മലയാളി മുസ്ലീങ്ങള്‍ക്ക് പുതിയ കൂട്ടായ്മ
വാഷിംഗ്ടണ്‍: കാനഡയിലെയും അമേരിക്കയിലെയും മലയാളി മുസ്ലിങ്ങള്‍ക്ക് പുതിയ ദേശീയ കൂട്ടായ്മ നിലവില്‍ വരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷമായി വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വിവിധ കൂട്ടായ്മകളാണ് പുതിയ സംരംഭത്തിന് പിന്നില്‍. നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സ് (ചഅചങങഅ) എന്ന പേരില്‍ അറിയപ്പെടുന്ന സംഘടന വിവിധ പ്രൊഫഷണല്‍, ഇമ്മിഗ്രേഷന്‍, സാമൂഹ്യ സേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സംരംഭമായിരിക്കുമെന്നു ബന്ധപ്പെട്ടവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഈ അടുത്ത ശനിയാഴ്ച ഷിക്കാഗോയില്‍ വെച്ച് നടക്കുന്ന ദേശീയ പ്രതിനിധി കൂട്ടായ്മയില്‍ സംഘടനാ നേതൃത്വത്തെ തെരെഞ്ഞെടുത്തു പ്രഖ്യാപിക്കും. നോര്‍ത്ത് അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിന് പുതിയ ദിശാബോധം നല്‍കാനും മറ്റു ഇന്ത്യന്‍, മലയാളി സംഘടനകളുമായി ഊഷ്മള ബന്ധം സൃഷ്ടിക്കാനും പുതിയ നേതൃത്വത്തിന് കഴിയുമെന്നും സംഘടനയുടെ മീഡിയ & കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മാധ്യമങ്ങള്‍ക്കയച്ച കുറിപ്പില്‍ അവകാശപ്പെടുന്നു.

റിപ്പോര്‍ട്ട്: ഹമീദലി കോട്ടപ്പറമ്പന്‍ (മീഡിയ & കമ്മ്യൂണിക്കേഷന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക