Image

പ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷം

Published on 17 April, 2018
പ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷം
ന്യു യോര്‍ക്ക്: പാപത്തിനും മരണത്തിനും അവസാനമുണ്ടെന്നു ദൈവം പഠിപ്പിച്ച സുദിനമാണു ഉത്ഥാന തിരുനാള്‍ അഥവാ ഈസ്റ്റര്‍ എന്നു ഫാ. ബിജു നാറാണത്ത്. ഉത്ഥാന തിരുന്നാള്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലും നെടുംതൂണുമാണ്. ക്രൈസ്തവന്റെ രക്ഷയുടെ അടയാളത്തിന്റെ ആഘോഷമാണിത്-ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍ വൈറ്റ് പ്ലെയിന്‍സില്‍ റോയല്‍ പാലസില്‍ സംഘടിപ്പിച്ച ഈസ്റ്റര്‍ ആഘോഷത്തില്‍ ഈസ്റ്റര്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ധേഹം.
ദുഖവെള്ളി അവസാനമല്ല, അത് ഉഥാനത്തിന്റെ അനിവാര്യത മാത്രമാണെന്നു യേശു ക്രിസ്തുവിന്റെ ഉത്ഥാനം നമ്മെ പഠിപ്പിക്കുന്നു. ഒന്നും ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. വിശ്വാസിയുടെ ജീവിതം അനശ്വരമാണെന്നു ഉത്ഥാന തിരുനാള്‍ അടിവരയിട്ടു പറയുന്നു.
നമ്മള്‍ ഉത്ഥാനഠിന്റെ മക്കള്‍ ആണെന്നു വി. ആഗസ്തീനോസ് പറയുന്നു. ഹല്ലെലുയ നമ്മുടെ സംഗീതവും. ഈ തിരുന്നാളില്‍ ഉത്ഥാനത്തിന്റെ മക്കളാകുവാനും ഉത്ഥിതന്റെ മുഖം ലോകത്ത് പ്രകാശിപ്പിക്കുവാനും ഏവര്‍ക്കും കഴിയട്ടെ എന്ന് അദ്ധേഹം ആശംസിച്ചു.
അധ്യക്ഷത വഹിച്ച കാത്തലിക്ക് അസോസിയേഷന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസ് വിശ്വാസ ജീവിതത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഏതു മതത്തിന്റെ അംഗം ആയാലും നല്ല വിശ്വാസി ഉത്തമ ജീവിതം നയിക്കുന്നയാളായിരിക്കും. ക്രിസ്തുവിനെ പിന്‍പറ്റുമ്പോള്‍ നമ്മുടെ ജീവിതവും ക്രൈസ്തവ സാക്ഷ്യത്തിനു ചേരുന്ന രീതിലാകുവാന്‍ നമുക്കു പ്രചോദനമാകുന്നു-ജോഫ്രിന്‍ ചൂണ്ടിക്കാട്ടി.
സെക്രട്ടറി ലിജോ ജോണ്‍ സ്വാഗതം പറഞ്ഞു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ പോള്‍ ഒരു കാലത്ത് സംഘടന എത്ര മാത്രം ശക്തമായിരുന്നുവെന്ന് അനുസ്മരിച്ചു. ആ കാലം തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ തുടരണം.
അസോസിയേഷന്റെ സൂവനീര്‍ കെ.ജെ. ഗ്രിഗറിക്കു കോപ്പി നല്‍കി ഫാ. ബിജു നാറാണത്ത് പ്രകാശനം ചെയ്തു.
മേരി ഫിലിപ്പ്, കെ.ജെ. ഗ്രിഗറി, ജോണ്‍ കെ. ജോര്‍ജ്,ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫോമാ വനിതാ ഫോറം സെക്രട്ടറി രേഖാ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.കോര്‍ഡിനേറ്റര്‍ ആന്റൊ വര്‍ക്കി ആമുഖ പ്രസംഗം നടത്തി. ട്രഷറര്‍ പോള്‍ ജോസ് നന്ദി പറഞ്ഞു. അമാന്‍ഡ മലയില്‍, ടെന്നി ബെന്നി എന്നിവരായിരുനു എംസിമാര്‍.
ജോമോന്‍ പാണ്ടിപ്പള്ളി പ്രാര്‍ഥനാ ഗീതവും നേഹ ജോ പാണ്ടിപ്പള്ളി ദേശീയ ഗാനങ്ങളും ആലപിച്ചു. ബിന്‍സി ജെയ്മി, മേരിക്കുട്ടി മൈക്കള്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു.നോയല്‍ ഫ്രാന്‍സിസ് മണലില്‍ സാക്‌സോഫോണ്‍ വായിച്ചു.
തുടര്‍ന്നു നടന്ന മ്യൂസിക്കല്‍ നൈറ്റിനു മേര്‍ക്കുട്ടി മൈക്കള്‍ എംസി ആയിരുന്നു.
അലക്‌സ് തോമസ്, ജോര്‍ജ് കുട്ടി, ജോര്‍ജ് കൊട്ടാരം, ഷിജു കളത്തില്‍, ജോസ് മലയില്‍ എന്നിവര്‍ നേത്രുത്വം നല്‍കി.
വിവിധ സംഘടനാനേതാക്കളായ മാധവന്‍ നായര്‍, ഫിലിപ്പ് ചെറിയാന്‍, റോയ് ചെങ്ങന്നൂര്‍, ലീല മാരേട്ട്, തുടങ്ങിയവര്‍ പങ്കെടുത്തു

പ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷംപ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക