Image

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി റവ. മാത്യൂസ് ഫിലിപ്പിനും റവ. ജോണ്‍സന്‍ ഉണ്ണിത്താനും യാത്രയയപ്പു നല്‍കി.

ജീമോന്‍ റാന്നി Published on 18 April, 2018
ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി റവ. മാത്യൂസ് ഫിലിപ്പിനും റവ. ജോണ്‍സന്‍ ഉണ്ണിത്താനും യാത്രയയപ്പു നല്‍കി.
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ 3 വര്‍ഷത്തെ ശുശ്രൂഷകള്‍ക്കു ശേഷം ഇന്ത്യയിലേക്ക് സ്ഥലം മാറിപ്പോകുന്ന ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാരി റവ. മാത്യൂസ് ഫിലിപ്പിനും ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ. ജോണ്‍സന്‍ തോമസ് ഉണ്ണിത്താനും സമുചിതമായ യാത്രയയപ്പു നല്‍കി.


ഏപ്രില്‍ 11ന് ബുധനാഴ്ച വൈകുന്നേരം ഡിലിഷിയസ് കേരള കിച്ചന്‍ റെസ്‌റ്റോറന്റില്‍ വച്ച് നടന്ന സമ്മേളനത്തില്‍ രക്ഷാധികാരി വെരി.റവ. സക്കറിയ പുന്നൂസ് കോര്‍എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് റവ. ഫിലിപ്പ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു. 

തുടര്‍ന്ന് എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഭാരവാഹികളും വൈദികരും സ്ഥലം മാറിപ്പോകുന്ന വൈദികര്‍ക്കും കുടുംബങ്ങള്‍ക്കും യാത്രാമംഗളങ്ങള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ വകയായുള്ള മൊമെന്റോ കള്‍    രക്ഷാധികാരി സ്ഥലം മാറിപ്പോകുന്ന വൈദികര്‍ക്ക് സമ്മാനിച്ചു. 

 റവ. മാത്യൂസ് ഫിലിപ്പും റവ. ജോണ്‍സന്‍ തോമസ് ഉണ്ണിത്താനും ഹൂസ്റ്റണിലെ തങ്ങളുടെ നല്ല അനുഭവങ്ങള്‍ പങ്കു വച്ചുകൊണ്ടു മറുപടി പ്രസംഗങ്ങള്‍ നടത്തി. 


സെക്രട്ടറി ടോം വിരിപ്പന്‍  നന്ദി പ്രകാശിപ്പിച്ചു. എക്യൂമെനിക്കല്‍ ക്ലര്‍ജി ഫെല്ലോഷിപ്പ് സെക്രട്ടറിയായും എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസറുമായ റവ. കെ.ബി. കുരുവിളയുടെ പ്രാര്‍ത്ഥനയോടും  വെരി.റവ. സക്കറിയ പുന്നൂസ് കോര്‍എപ്പിസ്‌കോപ്പയുടെ ആശിര്‍വാദത്തോടും കൂടി യാത്രയയപ്പു സമ്മേളനം അവസാനിച്ചു.  

സമ്മേളനത്തിന് ശേഷം സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.




ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി റവ. മാത്യൂസ് ഫിലിപ്പിനും റവ. ജോണ്‍സന്‍ ഉണ്ണിത്താനും യാത്രയയപ്പു നല്‍കി. ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി റവ. മാത്യൂസ് ഫിലിപ്പിനും റവ. ജോണ്‍സന്‍ ഉണ്ണിത്താനും യാത്രയയപ്പു നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക