Image

കഠുവ പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങള്‍ക്ക്‌ 10 ലക്ഷം പിഴ

Published on 18 April, 2018
കഠുവ പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങള്‍ക്ക്‌ 10 ലക്ഷം പിഴ

ന്യൂഡല്‍ഹി: കഠുവയില്‍ ക്രൂരമായ ബലാത്സംഗത്തിന്‌ ഇരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ പേരും ചിത്രവും പ്രസിദ്ധീകരിച്ച എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും 10 ലക്ഷം രൂപ വിതം പിഴയിട്ടു. ഡല്‍ഹി ഹൈക്കോടതിയാണ്‌ പിഴ ശിക്ഷിച്ചത്‌.

പേരും ചിത്രവും പ്രസിദ്ധീകരിച്ച്‌ ഇരയെ തിരിച്ചറിയുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനങ്ങള്‍ക്ക്‌ നേരത്തെ കോടതി നോട്ടീസ്‌ അയച്ചിരുന്നു. ഈ സ്ഥാപനങ്ങള്‍ക്കാണ്‌ പിഴയിട്ടത്‌. ഈ തുക ജമ്മു കശ്‌മീര്‍ സര്‍ക്കാരിന്റെ ഇരകള്‍ക്കായുള്ള ഫണ്ടിലേക്ക്‌ കൈമാറാനും കോടതി നിര്‍ദേശിച്ചു.

പീഡനക്കേസിലെ ഇരയെ തിരിച്ചറിയുന്ന രീതിയില്‍ പേരോ ചിത്രമോ നല്‍കുന്നത്‌ ആറ്‌ മാസം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഇരയുടെ പേര്‌ തിരിച്ചറിയാന്‍ പാകത്തില്‍ വാര്‍ത്ത നല്‍കിയതില്‍ നോട്ടീസ്‌ ലഭിച്ച മാധ്യമസ്ഥാപനങ്ങള്‍ കോടതിയില്‍ ഖേദപ്രകടനം നടത്തി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക