Image

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്‌ രൂപീകരിച്ചു

Published on 18 April, 2018
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്‌ രൂപീകരിച്ചു

കൊച്ചി: വരാപ്പുഴ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത്‌ മരിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്‌ രൂപീകരിച്ചു. ശ്രീജിത്തിന്റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നതിനാണ്‌ അഞ്ച്‌ ഡോക്ടര്‍മാര്‍ അടങ്ങുന്ന പ്രത്യേക ബോര്‍ഡ്‌ രൂപീകരിച്ചിരിക്കുന്നത്‌.

ശ്രീജിത്തിന്റെ കാലിലെ പേശികള്‍ക്കേറ്റ ക്ഷതം ഉരുട്ടിയത്‌ മൂലമാണെന്ന്‌ സംശയം ഉയര്‍ന്നിരുന്നു. ദേഹത്തും ആന്തരികാവയവങ്ങളിലും കണ്ടെത്തിയ ക്ഷതങ്ങളും പരുക്കുകളും ഇവര്‍ പരിശോധിക്കും.

ശ്രീജിത്തിന്റെ അടിവയറ്റില്‍ കനത്ത ക്ഷതമേറ്റുവെന്നും ജനനേന്ദ്രിയത്തില്‍ രക്തം കട്ടപിടിക്കുന്ന രീതിയിലുള്ള പരുക്കേറ്റുവെന്നും ചെറുകുടല്‍ മുറിഞ്ഞെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്‌. ഇവയിലേതാണ്‌ മരണകാരണമായതെന്നാണ്‌ ആദ്യം അറിയേണ്ടത്‌. പരുക്ക്‌ സംഭവിച്ച സമയം സംബന്ധിച്ചും വ്യക്തത ആവശ്യമുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക