Image

തെലുങ്ക്‌ താരദമ്പതികളായ ഡോ. രാജശേഖറിനും ഭാര്യക്കുമെതിരെ ഗുരുതര ലൈംഗിക ആരോപണം

Published on 18 April, 2018
തെലുങ്ക്‌  താരദമ്പതികളായ  ഡോ. രാജശേഖറിനും ഭാര്യക്കുമെതിരെ ഗുരുതര ലൈംഗിക ആരോപണം

തെലുങ്ക്‌ സിനിമാ ലോകത്തെ സൂപ്പര്‍ താരം ഡോ. രാജശേഖറിനും ഭാര്യക്കുമെതിരെ ഗുരുതര ലൈംഗിക ആരോപണം. ഭര്‍ത്താവിന്റെ കാമപൂര്‍ത്തീകരണത്തിന്‌ കോളേജ്‌ വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഭാര്യയും നടിയുമായ ജീവിത രാജശേഖര്‍
ചൂഷണം ചെയ്യുന്നുണ്ടെന്നാണ്‌  ആരോപണം.

പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയായ സന്ധ്യയാണ്‌ സിനിമാ ലോകത്തെ പിടിച്ച്‌കുലിക്കിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്‌. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ പ്രലോഭനങ്ങള്‍ നടത്തിയും ഭീഷണി മുഴക്കിയും തന്റെ ഭര്‍ത്താവിന്‌ ലൈംഗികമായി ഉപയോഗിക്കുന്നതിനായി ജീവിത പറഞ്ഞു വിടുമെന്നാണ്‌ വനിത സംഘടന പ്രവര്‍ത്തകയായ സന്ധ്യ ചാനല്‍ ചര്‍ച്ചയ്‌ക്കിടയില്‍ ആരോപിച്ചത്‌.

നടി ശ്രീ റെഡ്‌ഢി തുടങ്ങി വെച്ച കാസ്റ്റിങ്‌ കൗച്ച്‌ കലഹം തെലുങ്ക്‌ സിനിമാ ലോകത്തെ ഒന്നടങ്കം ഉലച്ചിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക