Image

അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്ന അക്രമ സംഭവങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Published on 18 April, 2018
അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്ന അക്രമ സംഭവങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
തിങ്കളാഴ്ച അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്ന അക്രമ സംഭവങ്ങളില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും മുപ്പത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് പറഞ്ഞു. 

സമൂഹമാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ സംസ്ഥാനത്തു പലയിടത്തും കടയടപ്പിക്കലും വാഹനം തടയലും സംഘര്‍ഷവും അരങ്ങേറിയിരുന്നു. കഠുവയില്‍ എട്ടുവയസുകാരിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക