Image

സാഹിത്യവേദി മെയ് 4ന്

Published on 18 April, 2018
സാഹിത്യവേദി മെയ് 4ന്
ചിക്കാഗോ സാഹിത്യവേദിയുടെ 210-മത് സമ്മേളനം 2018 മെയ് നാലാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു പ്രോസ്‌പെക്ട് ഹൈറ്റ്‌സിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ (600 N. Milwaukee Ave, Prospect Heights, IL 60070) വച്ചു കൂടുന്നതാണ്.

ഐന്‍സ്റ്റീനുശേഷം ലോകത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഭൗതീക ശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്. വളരെ ചെറുപ്പത്തില്‍ തന്നെ രോഗബാധിതനായി, രണ്ടു വര്‍ഷംകൂടി മാത്രമേ ജീവിച്ചിരിക്കുകയുള്ളുവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയപ്പോള്‍ സ്വന്തം ഇച്ഛാശക്തിയാല്‍ എല്ലാ പരിമിതികളേയും മറികടന്ന് ശാസ്ത്രലോകത്തില്‍ അത്ഭുതങ്ങള്‍ കാഴ്ചവെയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 14-ന് ലോകത്തോട് വിടപറഞ്ഞ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടവും, അദ്ദേഹം രചിച്ച വിഖ്യാതങ്ങളായ പുസ്തകങ്ങളെക്കുറിച്ചുള്ള ഒരു അവലോകനവുമാണ് മെയ് മാസ സാഹിത്യവേദിയുടെ വിഷയം. അവതരിപ്പിക്കുന്നത് ശ്രീ പ്രസന്നന്‍പിള്ളയാണ്.

ഡോ. റോയ് തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ ഏപ്രില്‍മാസ സാഹിത്യവേദിയില്‍ പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. അനിരുദ്ധന്‍ അവതരിപ്പിച്ച "ഡയബെറ്റിസ് കേരളത്തില്‍ ഒന്നാം സ്ഥാനം നേടിയതിന്റെ കഥ' എന്ന പ്രബന്ധം വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു. ഷാജന്‍ ആനിത്തോട്ടത്തിന്റെ നന്ദി പ്രകടനത്തോടെ ഏപ്രില്‍മാസ സാഹിത്യവേദി സമംഗളംസമാപിച്ചു.

സ്റ്റീവന്‍ ഹോക്കിങിന്റെ ജീവതത്തേയും, അദ്ദേഹത്തിന്റെ പുസ്തകങ്ങളെപ്പറ്റിയുമുള്ള ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ചിക്കാഗോയിലെ എല്ലാ സാഹിത്യപ്രേമികളേയും മെയ്മാസ സാഹിത്യവേദിയിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസന്നന്‍ പിള്ള (630 935 2990), ജോസ് പുല്ലാപ്പള്ളി (847 372 0580), ജോണ്‍ ഇലക്കാട്ട് (773 282 4955).
തീയതി: മെയ് 4, 2018- 6.30 പി.എം
സ്ഥലം: Country Inn and Suites, 600 N. Milwaukee Ave, Prospect Heights, IL 60070
855 213 0582
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക