Image

ആത്മസംതൃപ്‌തിയോടെ വിന്‍സെന്റ്‌ സിറിയക്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 22 March, 2012
ആത്മസംതൃപ്‌തിയോടെ വിന്‍സെന്റ്‌ സിറിയക്‌
ന്യൂയോര്‍ക്ക്‌: വിശ്വാസത്തോടെ തന്നിലര്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ ചാരിതാര്‍ത്ഥ്യനാണെന്ന്‌ ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സെന്റ്‌ സിറിയക്‌ അഭിപ്രായപ്പെട്ടു.

ന്യൂയോര്‍ക്ക്‌ ക്യൂന്‍സില്‍ കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ സംഗമവേദിയിലേക്ക്‌ എല്ലാവരേയും സ്വാഗതം ചെയ്‌തുകൊണ്ടാണ്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സെന്റ്‌ സിറിയക്‌ തന്റെ പ്രസംഗം ആരംഭിച്ചത്‌.

ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആല്‍ബനിയിലെ കണ്‍വന്‍ഷനില്‍ വെച്ച്‌ എന്നില്‍ ഏല്‌പിച്ച ഫൊക്കാനയുടെ ദീപശിഖ ഒരിക്കലും കെടാതെ കാത്തുസൂക്ഷിച്ച്‌ ഇവിടെവരെ എത്തിക്കാന്‍ സാധിച്ചതില്‍ എനിക്ക്‌ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അതിന്‌ എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു എന്നും വിന്‍സെന്റ്‌ പറഞ്ഞു.

സാമൂഹ്യ-സാംസ്‌ക്കാരിക മേഖലകളില്‍ ഫൊക്കാന പല നല്ല സേവനങ്ങളും നടത്തിയിട്ടുണ്ട്‌. ഓസിഐ, പിഐഓ, പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ നിയമങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചപ്പോള്‍ പരിഹാരം കാണുന്നതിനായി
ന്യൂയോര്‍ക്ക്‌ റീജിയന്‍ ഇ-മെയില്‍ വഴിയും മറ്റു ഇലക്ട്രോണിക്‌ മാധ്യമങ്ങള്‍ വഴിയും പരിഹാരം കാണാന്‍ ശ്രമിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രവാസികാര്യ വകുപ്പു മന്ത്രി ഇ-അഹമ്മദുമായി കൂടിക്കാഴ്‌ച നടത്താനും പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാനും സാധിച്ചിരുന്നു. ഒക്ടോബര്‍ 29-ന്‌ ഫൊക്കാനയുടെ
ന്യൂയോര്‍ക്ക്‌ റീജിയന്റെ യുവജനോത്സവം നടത്തുവാന്‍ കഴിഞ്ഞതും ഒരു നേട്ടമായി കരുതുന്നു. വിന്‍സെന്റ്‌ പറഞ്ഞു. ഫൊക്കാനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിലൊന്നാണ്‌ യുവതലമുറയില്‍ നിന്നും പുത്തന്‍ പ്രതിഭകളെ തിരഞ്ഞുപിടിച്ച്‌ കഴിവുറ്റ നേതാക്കളായി വാര്‍ത്തെടുക്കുക എന്നത്‌. ഒക്ടോബറിലെ യുവജനോത്സവത്തില്‍ അത്‌ സാധിച്ചെടുക്കാന്‍ കഴിഞ്ഞു. അവര്‍ക്ക്‌ എല്ലാവിധ പിന്തുണയും സഹകരണവും നാം നല്‍കണം. ഫൊക്കാനയുടെ നേതാക്കള്‍ ഒരോരുത്തരും സ്വയം ഒരു പുനര്‍ചിന്തനം നല്‍കേണ്ട സമയമാണിത്‌.

ഈ വര്‍ഷം ഫൊക്കാന
ന്യൂയോര്‍ക്ക്‌ റീജിയന്‌ അഭിമാനിക്കാവുന്ന ഒന്നാണ്‌ നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ സംഘടിപ്പിച്ചത്‌. അന്‍പത്തിയാറോളം മത്സരാര്‍ത്ഥികള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ എത്തിയിരുന്നു.

ഫൊക്കാന എന്ന വടവൃക്ഷത്തിന്റെ വേരുകളാണ്‍്‌ പോഷക സംഘടനകള്‍. ഈ വടവൃക്ഷത്തെ പിടിച്ചു നിര്‍ത്തുന്നത്‌ ഈ പോഷക സംഘടനകളും അതിലെ വേരുകളുമാണ്‌. ഇവിടെ കൂടിയിരിക്കുന്ന നിങ്ങളോരോരുത്തരുമാണ്‌ ആ വൃക്ഷത്തെ ഏതു കാറ്റിലും ആടാതെ, മറിയാതെ പിടിച്ചു നിര്‍ത്തുന്നത്‌. വിന്‍സെന്റ്‌ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മുപ്പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്‌ക്ക്‌ അതിന്റെ ലക്ഷ്യപ്രാപ്‌തിയില്‍ എത്താന്‍ കഴിഞ്ഞോ എന്നു ചോദിച്ചാല്‍ ഏകദേശം അതിന്റെ അടുത്തുവരെ എത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ്‌ തന്റെ അഭിപ്രായം എന്ന്‌ വിന്‍സെന്റ്‌ പറഞ്ഞു. ഫൊക്കാനയ്‌ക്ക്‌ സ്ഥിരമായി ഒരു സ്ഥാപനം വേണമെന്നത്‌ ഒരു ചിരകാലാഭിലാഷമാണ്‌. അതിനുവേണ്ടി അക്ഷീണം പ്രയത്‌നിച്ച ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും അത്‌ സഫലീകൃതമാകും എന്ന സൂചനയാണ്‌ ഇപ്പോള്‍ തന്നിരിക്കുന്നത്‌.

1983ല്‍ സ്ഥാപിതമായ സംഘടനയ്‌ക്ക്‌ ഓജസ്സും തേജസ്സും നല്‍കി ഒരു മഹാസംഘടനയാക്കി മാറ്റിയ എല്ലാവര്‍ക്കും, വിശിഷ്യാ ദേശീയ നേതാക്കള്‍ക്കും വിന്‍സെന്റ്‌ നന്ദി അറിയിച്ചു. കൂടാതെ ഈ സംരംഭത്തില്‍ ഭാഗഭാക്കാകുവാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ന്യൂയോര്‍ക്ക്‌ റീജിയന്റെ വിജയത്തിന്‌ കഴിഞ്ഞ രണ്ടു വര്‍ഷം അഹോരാത്രം പ്രവര്‍ത്തിച്ച വെസ്‌റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍, ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സ്‌, കെസിഎന്‍എ, കേരള സമാജം, ലിംക, സ്റ്റാറ്റന്‍ ഐലന്റ്‌ മലയാളി അസ്സോസിയേഷന്‍ മുതലായ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. എന്‍എസ്‌എസ്‌, എന്‍ബിഎ, മഹിമ, കെഎച്ച്‌എന്‍എ, എസ്‌എംസിസി, ക്‌നാനായ അസ്സോസിയേഷന്‍, ശ്രീനാരായണ അസ്സോസിയേഷന്‍ എന്നീ സംഘടനകള്‍ക്കും ഭാരവാഹികള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു.

ഫൊക്കാനയിലെ പുതുതലമുറയില്‍ പെട്ട യുവജനങ്ങളെ അദ്ദേഹം സദസ്സിനു പരിചയപ്പെടുത്തി. നാഷണല്‍ കോഓര്‍ഡിനേറ്റര്‍ അനു ജോസഫ്‌, സറീന ജോര്‍ജ്ജ്‌, അജിത്‌ കൊച്ചുകുടി, ചെറിയാന്‍ പെരുമാള്‍, ശബരീനാഥ്‌ നായര്‍, ജോര്‍ജ്ജ്‌ ജോസഫ്‌, സ്‌മിത ഹരിദാസ്‌, ശാലിനി മധു, പ്രിന്‍സി സന്ദീപ്‌, താമര രാജീവ്‌, കലാ മേനോന്‍, മറീന ജോര്‍ജ്ജ്‌, റിയ ജേക്കബ്ബ്‌, ഷെറിള്‍ വര്‍ഗീസ്‌, അനുപമ ജോര്‍ജ്ജ്‌ മേരി ഫിലിപ്പ്‌ എന്നിവരായിരുന്നു അവര്‍. അവര്‍ക്ക്‌ പ്രത്യേകം നന്ദിയും രേഖപ്പെടുത്തി.

എല്ലാവരും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിച്ച്‌ ഫൊക്കാനയുടെ യശസ്സ്‌ ഔന്നത്യത്തിന്റെ പാരമ്യതയിലെത്തിക്കാം എന്നും അദ്ദേഹം ആശംസിച്ചു.
ആത്മസംതൃപ്‌തിയോടെ വിന്‍സെന്റ്‌ സിറിയക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക