Image

കെസിആര്‍എം- നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട് (ചാക്കോ കളരിക്കല്‍)

Published on 18 April, 2018
കെസിആര്‍എം- നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട് (ചാക്കോ കളരിക്കല്‍)
KCRM-North America യുടെ ഏഴാമത് ടെലികോണ്‍ഫറന്‍സ് ഏപ്രില്‍ 11, 2018 ബുധനാഴ്ച നടത്തുകയുണ്ടായി. ശ്രീ എ. സി. ജോര്‍ജ് മോഡറേറ്ററായിരുന്നു. അമേരിക്കയുടെ പല ഭാഗങ്ങളില്‍ നിന്നുമായി അനേകര്‍ അതില്‍ പങ്കെടുത്തു. സത്യജ്വാല മാസികയുടെ എഡിറ്റര്‍ ശ്രീ ജോര്‍ജ്മൂലേച്ചാലില്‍ "പള്ളിയോഗപുനഃസ്ഥാപനം ചര്‍ച്ച് ആക്ടിലൂടെ" എന്ന വിഷയം അവതരിപ്പിച്ചു. മാര്‍തോമാ നസ്രാണി ക്രിസ്ത്യാനികളുടെ പള്ളിയോഗ ഭരണ സമ്പ്രദായത്തെ സംബന്ധിച്ച് ചരിത്ര രേഖകള്‍ നിരത്തി വിശദീകരിക്കുകയും സഭാ മേലധ്യക്ഷന്മാര്‍ നഷ്ടപ്പെടുത്തിയ ആ മാര്‍തോമാ പൈതൃകത്തെ എപ്രകാരം സിവില്‍ നിയമത്തിലൂടെ വീണ്ടെടുക്കാന്‍ സാധിക്കുമെന്നുമുള്ള ഒരു സുദീര്‍ഘ അവലോകനം അദ്ദേഹം നടത്തുകയുണ്ടായി. ചര്‍ച്ച് ആക്ടിന്‍റെ ഉദ്ദേശ്യം, ലക്ഷ്യം, കൂടാതെഅതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന പ്രധാന വകുപ്പുകളുടെ വിശദീകരണവും നല്‍കുകയുണ്ടായി. പണ്ഡിതോചിതമായ ആ അവതരണം സത്യജ്വാലമാസികയുടെ2018 ഏപ്രില്‍ ലക്കത്തിലെ മുഖക്കുറിയായി അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍ ആവര്‍ത്തനം ഒഴിവാക്കുന്നു.ഏപ്രില്‍ 2018 സത്യജ്വാലയുടെലിങ്ക്: http://almayasabdam.com/wp-content/uploads/2014/10/0418-1.pdf (cotnrol+click to open the link) വിഷയാവതരണത്തിനുശേഷം നടന്ന ചര്‍ച്ചയില്‍, ഇന്നത്തെ സഭാന്തരീക്ഷം മാറണമെന്നും സഭാപൗരര്‍ ചര്‍ച്ച് ആക്ടിനെപ്പറ്റി പഠിക്കുന്നതിനാവശ്യമായിട്ടുള്ള ബോധവല്‍ക്കരണത്തിനായിസഭാനവീകരണ സംഘടനകള്‍ പരിശ്രമിക്കണമെന്നും പലരും അഭിപ്രായപ്പെടുകയുണ്ടായി. "എലിയെ പേടിച്ച് ഇല്ലം ചുടലാണ് ചര്‍ച്ച് ആക്ടുകൊണ്ട് സംഭവിക്കാന്‍ പോകുന്നത്, സര്‍വസ്വത്തും സര്‍ക്കാരിന് അടിയറവുവെയ്ക്കുന്ന സാഹചര്യം നാമായിട്ട് ഒരുക്കരുത്, സഭാസ്വത്ത് സഭതന്നെ അന്യാധീനപ്പെടുത്തുന്ന അവസരമുണ്ടാക്കരുത്, രാജ്യനിയമവുമായി ഒത്തുപോകുന്നതാണ് കാനോന്‍ സമയം, കോടതിവ്യവഹാരങ്ങള്‍ അപഹാസ്യമാണ്' എന്നും മറ്റുമുള്ള മാര്‍ ജോസഫ് പാംബ്‌ളാനിയുടെ പരസ്പര വൈരുദ്ധ്യത്തോടെയുള്ള Sunday Shalom- മിലെസൂത്രലേഖനമാണ് ചര്‍ച്ചയിലെ പലരും ചര്‍ച്ച് ആക്ടിനെപ്പറ്റി സാധാരണ വിശ്വാസികളെ ബോധവല്‍ക്കരിക്കണമെന്ന് അഭിപ്രായപ്പെടാന്‍ പ്രധാനകാരണമായത്.

കൂദാശകള്‍, നോയമ്പ്, ധ്യാനം, തീര്‍ത്ഥാടനങ്ങള്‍, തിരുനാളാഘോഷങ്ങള്‍ എല്ലാം നടത്തിമരിച്ച് അങ്ങേലോകത്തുചെന്നാല്‍സ്വര്‍ഗം ലഭിക്കുമെന്ന മിഥ്യാധാരണയില്‍ ഇഹലോകത്തിലെ സ്വര്‍ഗംനശിപ്പിക്കുന്നവര്‍ അടിസ്ഥാനപരമായ ആത്മീയത എന്തെന്ന് മനസ്സിലാക്കാത്തവരാണ്. പൗരോഹിത്യമാണ്, സാധാരണ വിശ്വാസികളില്‍ പ്രത്യേകിച്ച്‌സ്ത്രീകളില്‍, ആമയക്കുമരുന്ന് കുത്തിവയ്ക്കുന്നത്. അങ്ങനെആത്മീയതയില്‍അധഃപതിച്ചഈയാംപാറ്റ കള്‍പൗരോഹിത്യ മേധാവിത്വമാകുന്ന തീയില്‍ കത്തിയെരിഞ്ഞ് മുന്‍പോട്ടുപോകുമെന്ന് അവര്‍ക്കറിയാം. സ്വയംവിമര്‍ശനം ചെയ്യാന്‍സ്ത്രീകളുംപുരുഷന്മാരും തയ്യാറാകുന്നില്ലെന്നാണ് അതില്‍നിന്നുംമനസ്സിലാക്കേണ്ടത്. സഭാമേലധികാരികള്‍ കാട്ടിക്കൂട്ടുന്ന സാമ്പത്തിക തിരിമറികള്‍ സമുദായത്തിന്‍റെ പ്രശ്‌നമായിപ്പോലും കാണാന്‍മഹാഭൂരിപക്ഷംവിശ്വാസികള്‍ക്കുംസാധിക്കുന്നില്ല. അല്മായര്‍ക്ക് പൂര്‍ണപങ്കാളിത്തമുള്ള പള്ളിഭരണ സമ്പ്രദായ ത്തെപ്പറ്റി ബൃഹത്തായഒരു േബാധവല്‍ക്കരണം ഇന്നത്തെസഭാന്തരീക്ഷത്തില്‍ അത്യാവശ്യമാണ്.
ഇന്ന് അന്തസ്സുള്ള ആരുംപള്ളിക്കമ്മറ്റിയില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നില്ല.

കാരണം തന്‍റെ വ്യക്തിത്വത്തെ വികാരിയുടെയും പൊതുജനങ്ങളുടെയും മുമ്പില്‍ അടിയറവുവയ്ക്കാന്‍ ആരുംഇഷ്ടപ്പെടുന്നില്ല. വികാരിയുടെ ചൊല്‍പ്പിടിക്കുനില്‍ക്കുന്നവരും സ്തുതിപാഠകരും 'അതെയച്ചോ'ക്കാരും ഇടവകക്കാരെ ലക്ഷ്യമിട്ട് സ്വന്തംബിസിനസ് നടത്ത ുന്നവരുമാണ് പള്ളിക്കമ്മറ്റിയിലെ അകത്തെ ആള്‍ക്കാര്‍. പത്തുവാര്‍ഡുണ്ടെങ്കില്‍ അതിലഞ്ചും സ്ത്രീകള്‍ക്ക് സംവരണംചെയ്ത് (വനിതാപഞ്ച ായത്ത് വാര്‍ഡ്‌സംവരണംപോലെ) അവരെകമ്മറ്റിയില്‍ കയറ്റി തന്നിഷ്ടപ്രകാരംകാര്യംനടത്തുന്ന അതിബുദ്ധിമാന്മാരായി വിലസ്സുന്നവികാരിമാരുംകുറവല്ല. ഇടവകയില്‍ രാജഭരണംനടക്കുമ്പോള്‍ ചോദ്യംചോദിക്കാനുംപാടില്ല. ഭയത്തിന്‍റെ അന്തരീക്ഷത്തില്‍ വ്യക്തിത്വമുള്ളവരാരും പള്ളിഭരണത്തില്‍ ഇടപെടുകയില്ല. അതുകൊണ്ട് മഹാഭൂരിപക്ഷംവിശ്വാസികളുംപള്ളിയോടും പട്ടക്കാരോടുംഅടുക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

ചോദിക്കുന്നപൈസകൊടുത്ത് സമാധാനമായിജീവിക്കാന്‍ സാധാരണവിശ്വാസികള്‍ ഇഷ്ടപ്പെടുന്നു. പള്ളിഭരണത്തിന് ഒരുനിയമംവരുകയും ഇന്ന ്‌നിലവിലുള്ള ഉപദേശകാവകാശം മാറിഇടവകയിലെ സാമ്പത്തിക വിനിമയത്തില്‍ തീരുമാനമെടുക്ക ാന്‍നിയമപരമായി അധികാരപ്പെടുത്തപ്പെട്ടവ്യക്തി എന്നനിലയുമാകുമ്പോള്‍ പള്ളിയിലെ ഭാഗഭാഗിത്വത്തിന്‍റെ അന്തരീക്ഷംത്തന്നെ പാടെമാറും. കമ്മറ്റിക്കാരുടെ ഉത്തരവാദിത്വവും അധികാരവും വര്‍ദ്ധിക്കുകയും അതുവഴിപള്ളിനടത്തിപ്പില്‍ സുതാര്യതസ്വാഭാവികമായും കൈവരും. പള്ളിജീവിതം വെറുംചടങ്ങുജീവിതമല്ലാതെ സഭാകൂട്ടായ്മയാണന്നുള്ള തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകും.

ആര് എന്തെല്ലാം മൂടിവയ്ക്കാനും തേയിച്ചുമായിച്ച ്കളയാന്‍ശ്രമിച്ചാലും, എറണാകുളംഅങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തമാര്‍ ആലഞ്ചേരിയുടെവ സ്തുവില്‍പ്പനയില്‍ കാനോന്‍നിയമവും സിവില്‍നിയമവുംപാലിച്ചിട്ടില്ലെന്നുള്ളത് സുുവ്യക്തമാണ്. സിവില്‍ നിയമപ്രകാരം കുറ്റവാളിയെങ്കിലും കാനോന്‍ നിയമത്തിന്‍റെ മറവില്‍ ഏത്തോന്ന്യാസവും ചെയ്യാമെന്നുള്ള അര്‍ത്ഥമാണല്ലോ മാര്‍ ആലഞ്ചേരിയുടെ പീഡാനുഭവവാരത്തിലെ പ്രസംഗങ്ങളില്‍ ധ്വനിച്ചത്! ആസംഭവം ക്രിസ്തീയ സഭകളുടെ സ്വത്തുഭരണത്തിന് സിവില്‍നിയമം അനിവാര്യം എന്നതിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. ചര്‍ച്ച് ആക്ട് പാസ്സായിനടപ്പിലായാല്‍ ഒരുമെത്രാന്‍റെ ഇഷ്ടപ്രകാരം പള്ളിസ്വത്തുക്കള്‍ വിറ്റുന ശിപ്പിക്കാന്‍ സാധിക്കയില്ല. അങ്ങനെ സാമ്പത്തിക കാര്യങ്ങള്‍ക്ക്‌സുതാര്യതയും ഉണ്ടാകും.
എറണാകുളം അങ്കമാലി അതിരൂപതാ പ്രശ്‌നത്തോടെ പള്ളികളിലെ സംഭാവന വരവില്‍ഗണ്യമായകുറവ്‌സംഭവിച്ചിട്ടുണ്ടെന്നാണ് അറിവ്. പള്ളിദുര്‍ഭരണത്തില്‍ വിശ്വാസികള്‍ അസംതൃപ്തരും ഒപ്പംക്രിയാത്മകമായി ചിന്തിക്കാനും തുടങ്ങി എന്നതിന്‍റെ ശുഭലക്ഷണമാണത്. വിശ്വാസികളില്‍ കാതലായ ചലനംസൃഷ്ടിച്ച്, പേരുംകള്ളന്‍പൂച്ചയുടെ കഴുത്തില്‍ ദൈവജനം തന്നെചരടുകെട്ടും. അതിന്‌സഹായകമായി ഹിന്ദുസമുദായവും മുസ്ലിംസമുദായവും സിക്കുസമുദായവുംമുന്‍പോട്ടുവരുമെന്നുള്ളതിന് സംശയമില്ല. കാരണം, അവരുടെസമുദായസ്വത്തുക്കള്‍ ഭരിക്കാന്‍സര്‍ക്കാര്‍ നിയമമുണ്ടാക്കിയിട്ടുണ്ട്. അവരെമാത്രംചങ്ങലയില്‍ കുടുക്കിയിട്ട്ക്രിസ്ത്യന്‍ സമുദായത്തെ കയറൂരിവിട്ടിരിക്കുന്നതില്‍ അവര്‍സ്വാഭാവികമായിഅസംതൃപ്തരാണ്. ന്യായമായ ഇക്കാര്യത്തില്‍അവര്‍ ഇളകിയാല്‍ ഒരുക്രിസ്ത്യാനിയും അവരെഏതിര്‍ക്കാനുംപോകുന്നില്ല. പൂച്ചയ്ക്ക് അവരായിരിക്കും വലിയചരട് കെട്ടാന്‍ പോകുന്നത്.

എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതവൈദികര്‍ ഇന്ന് നിശ്ശബ്ദരാണ്. അവര്‍ക്ക് സഭയുടെ സാമ്പത്തിക ഭരണം അല്മായര്‍ക്ക് വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല; ചര്‍ച്ച് ആക്ട് നിയമമാകുന്നതിനോട് അവര്‍ക്ക് ശക്തമായ എതിര്‍പ്പുമാണ്. ആയതിനാല്‍ മാര്‍തോമാ ക്രിസ്ത്യാനികളുടെ പള്ളിപൊതുയോഗങ്ങള്‍ വഴിയുള്ള പള്ളിഭരണത്തെ പുനഃരുദ്ധരിക്കുന്ന രീതിയിലുള്ള പള്ളിഭരണ നിയമത്തെ, അഥവാ 'The Kerala Christian Church Properties and Institutions Trust Bill, 2009' സ്വാഗതം ചെയ്യണമെന്ന് ടെലികോണ്‍ഫറന്‍സില്‍ സംബന്ധിച്ച എല്ലാവരും അഭിപ്രായപ്പെട്ടു.

ചാക്കോ കളരിക്കല്‍
ജനറല്‍ കോര്‍ഡിനേറ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക