Image

ഇടപാടുകള്‍ കുറവുളള എടിഎമ്മുകള്‍ രാത്രി അടച്ചിടാന്‍ നീക്കം

Published on 19 April, 2018
 ഇടപാടുകള്‍ കുറവുളള എടിഎമ്മുകള്‍ രാത്രി അടച്ചിടാന്‍ നീക്കം
രാത്രി ഇടപാടുകള്‍ കുറവുള്ള  എടിഎമ്മുകള്‍ രാത്രികളില്‍ അടച്ചിടാന്‍ ചില ബാങ്കുകള്‍ തയ്യാറെടുക്കുന്നു. ചെലവ്‌ ചുരുക്കലിന്റെ ഭാഗമായി അതിനെ കുറിച്ച്‌ പഠനം നടത്താന്‍ ചില ബാങ്കുകള്‍ നിയോഗിച്ച കമ്മിറ്റിയാണ്‌ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്‌.

രാത്രി ഇടപാടുകള്‍ കുറവുള്ള എടിഎമ്മുകള്‍ കണ്ടെത്താന്‍ മൂന്നു മാസമായി കണക്കെടുത്തിരുന്നു. രാത്രി പത്തുമുതല്‍ രാവിലെ വരെ ശരാശരി പത്ത്‌ ഇടപാടുകള്‍ നടക്കാത്ത എടിഎമ്മുകള്‍ അടച്ചിടാനാണ്‌ തീരുമാനം. ചെറുകിട ബാങ്കുകളും നഷ്ടത്തിലുള്ള ബാങ്കുകളുമാണ്‌ ഇത്‌ ഉടന്‍ നടപ്പിലാക്കുക. കുറഞ്ഞ ശാഖകളുള്ള ബാങ്കുകള്‍ ഇത്‌ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്‌.

കിട്ടാക്കടം പെരുകുകയും ബാങ്കുകളുടെ ലാഭം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചെലവു ചുരുക്കാനുള്ള നീക്കങ്ങള്‍ നടത്താന്‍ ബാങ്കുകള്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക