Image

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ട്‌ വീട്ടമ്മയുടെ ഇരുകാലുകളും നഷ്ടമായി

Published on 19 April, 2018
ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ട്‌ വീട്ടമ്മയുടെ ഇരുകാലുകളും നഷ്ടമായി

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ട്‌ വീട്ടമ്മയുടെ ഇരുകാലുകളും നഷ്ടമായി. പുനലൂര്‍ റെയില്‍വെ സ്റ്റേഷനിലാണ്‌ സംഭവം. പുനലൂര്‍ ആരംപുന്ന സ്വദേശി ഭാര്‍ഗ്ഗവിയമ്മ (65) യുടെ ഇരുകാലുകളുമാണ്‌ നഷ്ടമായത്‌.

ഇന്ന്‌ വൈകിട്ടോടെ പുനലൂര്‍ നിന്നും കൊല്ലത്തേക്ക്‌ പുറപ്പെട്ട ട്രെയിനില്‍ ആയിരുന്നു അപകടം. ട്രെയിനിനുള്ളില്‍ ഓടിക്കളിച്ച കൊച്ചുമകളുടെ പിന്നാലെ പോകവെ ട്രെയിന്റെ വാതില്‍ വഴി പുറത്തേക്ക്‌ വീഴുകയായിരുന്നു. ബോഗിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ട്‌ ഇരുകാലുകളും പൂര്‍ണമായി നഷ്ടമായി.

ഗുരുതരമായി പരിക്കേറ്റ ഭാര്‍ഗ്ഗവി അമ്മയെ പുനലൂര്‍ താലൂക്ക്‌ ആശുപുത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്‌ക്ക്‌ ശേഷം തിരുവനന്തപുരം മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക