Image

ഗോരഖ്‌പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ച്‌ കുരുന്നുകളെ രക്ഷിച്ച ഡോക്ടറുടെ ആരോഗ്യനില ഗുരുതരം

Published on 19 April, 2018
ഗോരഖ്‌പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ച്‌ കുരുന്നുകളെ രക്ഷിച്ച ഡോക്ടറുടെ ആരോഗ്യനില ഗുരുതരം

ഗോരഖ്‌പൂരിലെ ബിആര്‍ഡി ഹോസ്‌പറ്റിലില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ആരോപണവിധയനായ ഡോക്ടര്‍ കഫീല്‍ ഖന്റെ ആരോഗ്യനില വഷളാകുകയാണെന്നും രക്ഷിക്കണമെന്നും ഡോക്ടറുടെ ഭാര്യ. മാധ്യമങ്ങളോടാണ്‌ അപേക്ഷയുമായി അദ്ദേഹത്തിന്‍റെ ഭാര്യയെത്തിയത്‌..

കഴിഞ്ഞ മാര്‍ച്ച്‌ മാസം ഇദ്ദേഹത്തിനു സ്‌ട്രോക്ക്‌ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‌ ആവശ്യമായ ചികിത്സ ജയിലില്‍ ലഭിച്ചിരുന്നില്ല. ആരോഗ്യനില വഷളായി കൊണ്ടിരിക്കുന്നു. അദ്ദേഹത്തിനു വേണ്ട ചികിത്സ നല്‍കാന്‍ ആശുപത്രി തയാറാകുന്നില്ല എന്നു കഫീല്‍ഖാന്റെ ഭാര്യ മാധ്യമങ്ങളോടു പറഞ്ഞു.

സ്‌ട്രോക്ക്‌ ഉണ്ടായതിനു ശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ അദ്ദേഹത്തെ ലക്‌നൗവിലേയ്‌ക്കു മാറ്റണമെന്ന്‌ ജയില്‍ അധികൃതര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിരുന്നു. എങ്കിലും ഇത്‌ പാലിക്കാന്‍ ജയില്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ തയാറായില്ല എന്നു അവര്‍ പറയുന്നു.

ഹോസ്‌പറ്റിലില്‍ ഓക്‌സിജന്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ മറ്റുള്ള ആശുപത്രികളില്‍ നിന്നു ഓക്‌സിജന്‍ എത്തിച്ചു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ നടത്തിയ പരിശ്രമത്തെ ദേശിയ മാധ്യമങ്ങള്‍ എല്ലാം വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

ഇതിനെതിരെ നിരവധി പ്രത്യക്രമണങ്ങള്‍ ഡോക്ടര്‍ കഫീല്‍ ഖാനു നേരിടേണ്ടി വന്നു. ഇതിനു പിന്നാലെ ദുരന്തത്തിനു കാരണക്കാരന്‍ എന്ന കുറ്റം ചുമത്തി ഇദ്ദേഹത്തെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടയ്‌ക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക