Image

അമേരിക്കന്‍ ജനതയുടെ പകുതിയും ശ്വസിക്കുന്നത് അശുദ്ധവായുവെന്ന് സര്‍വേഫലം

പി.പി. ചെറിയാന്‍ Published on 19 April, 2018
അമേരിക്കന്‍ ജനതയുടെ പകുതിയും ശ്വസിക്കുന്നത് അശുദ്ധവായുവെന്ന് സര്‍വേഫലം
വാഷിംങ്ടന്‍ ഡിസി: ആഗോള താപനവും അന്തരീക്ഷ മലിനീകരണവും വര്‍ധിച്ചതോടെ അമേരിക്കന്‍ ജനതയുടെ പകുതിയിലധികം പേരും ശ്വസിക്കുന്നത് അശുദ്ധ വായുവാണെന്ന് ഏപ്രില്‍ 18 ബുധനാഴ്ച അമേരിക്കന്‍ ലങ്ങ്‌സ് അസോസിയേഷന്‍ പുറത്ത് വിട്ട വാര്‍ഷിക റിപ്പോര്‍ട്ടി പറയുന്നു. അന്തരീക്ഷത്തില്‍ ഓസോണ്‍ അളവും താപനിലയും ക്രമാതീതമായി വര്‍ധിച്ചതാണ് കാരണമായി ചൂണ്ടികാണിക്കുന്നത്.

അന്തരീക്ഷ മലിനീകരണം ഉണ്ടായിരിക്കുന്നത് ഓസോണ്‍ സ്‌മോഗ് ഗ്യാസ് മോളി കൂളുകള്‍ സൂര്യരശ്മിയും സൂര്യതാപവുമായി പ്രവര്‍ത്തിച്ചു നൈട്രജന്‍ ഓക്‌സൈഡുകള്‍ ഉല്‍പാദിപ്പിക്കുന്നു. വാഹനങ്ങളില്‍ നിന്നും ഫാക്ടറികളില്‍ നിന്നും വമിക്കുന്ന ചെറിയ അളവിലുള്ള ദ്രവ-ഖര പദാര്‍ഥങ്ങള്‍ ശ്വസിക്കുന്നതുമൂലം ശ്വാസ കോശ അര്‍ബുദ്ധത്തിനുള്ള സാധ്യതകള്‍ വളരെയധികം വര്‍ധിപ്പിച്ചിരിക്കുന്നതായി സെന്റ് ജോണ്‍സ് ഹോപ് കിന്‍സ് യൂണിവേഴ്‌സിറ്റി (ബാള്‍ട്ടിമോര്‍) അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ക്രിസ്റ്റി പറഞ്ഞു.


ഓസോണി സ്‌മോഗ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന മോളികൂളുകള്‍ സൂര്യ രശ്മിയും സൂര്യതാപവുമായി പ്രവര്‍ത്തിച്ചുണ്ടാകുന്ന നൈട്രജന്‍ ഓക്‌സൈഡുകള്‍ അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപ് ഗവണ്‍മെന്റ് ക്ലീന്‍ എയര്‍ ആക്ട് ലഘൂകരിച്ചതും പവര്‍ പ്ലാന്റുകളില്‍ നിന്നുള്ള കാര്‍ബന്‍ മലിനീകരണ നിയമം പിന്‍വലിച്ചതും അന്തരീക്ഷ മലിനീകരണത്തിന് അതോടൊപ്പം ശുദ്ധ വായുവിന്റെ ലഭ്യതയും കുറക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ ജനതയുടെ പകുതിയും ശ്വസിക്കുന്നത് അശുദ്ധവായുവെന്ന് സര്‍വേഫലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക