Image

ഭാരതില്‍ സല്‍മാന്റെ നായികയായി പ്രിയങ്ക

Published on 19 April, 2018
ഭാരതില്‍ സല്‍മാന്റെ നായികയായി പ്രിയങ്ക

സല്‍മാന്‍ ഖാനെ നായകനാക്കി അലി അബ്ബാസ്‌ ഒരുക്കുന്ന്‌ ഭാരത്‌ എന്ന ചിത്രത്തില്‍ സല്‍മാന്റെ നായികയായി പ്രിയങ്ക ചോപ്ര. നേരത്തെ കത്രീന കൈഫ്‌ സല്ലുവിന്‌ നായികുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


ശക്തമായ കഥാപാത്രമാണ്‌ പ്രിയങ്കക്ക്‌ ചിത്രത്തിലുള്ളതെന്ന്‌ സംവിധായകന്‍ വ്യക്തമാക്കി. അതേസമയം പ്രിയങ്കക്കൊപ്പം മറ്റൊരു നായികയും ചിത്രത്തിലുണ്ടാകുമെന്നാണ്‌ അണിയറയില്‍ നിന്ന്‌ ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ ഒരുപക്ഷേ നറുക്ക്‌ കത്രീനക്ക്‌ വീണേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്‌.


`ആന്‍ ഓഡ്‌ ടു മൈ ഫാദര്‍' എന്ന സൗത്ത്‌ കൊറിയന്‍ ചിത്രത്തിന്റെ പുനരാഖ്യാനമാണ്‌ ഭാരത്‌. കൊറിയന്‍ യുദ്ധ സമയത്ത്‌ തന്റെ കുടുംബത്തില്‍ നിന്ന്‌ അകലേണ്ടി വരുന്ന യുവാവിന്റെയും പിന്നീടുള്ള അയാളുടെ തിരിച്ചു വരവിന്റെയും കഥയാണ്‌ ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക