Image

എസ്‌എസ്‌എല്‍സി ഫലം മെയ്‌ രണ്ടിന്‌

Published on 20 April, 2018
എസ്‌എസ്‌എല്‍സി ഫലം മെയ്‌ രണ്ടിന്‌
എസ്‌എസ്‌എല്‍സി ഫലം മെയ്‌ രണ്ടിന്‌ പ്രസിദ്ധീകരിക്കും. ഈ മാസം 23 നു മൂല്യനിര്‍ണയം പൂര്‍ത്തിയാകും. മാര്‍ക്ക്‌ ഡബിള്‍ എന്‍ട്രി ചെയ്യും.

എസ്‌.എസ്‌.എല്‍.സി മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്ന്‌ രണ്ടുതവണയാണ്‌ ഓരോ വിദ്യാര്‍ഥിയുടെയും മാര്‍ക്ക്‌ രേഖപ്പെടുത്തി പരീക്ഷാഭവന്റെ സെര്‍വറിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യുക. മാര്‍ക്ക്‌ രേഖപ്പെടുത്തിയതില്‍ പിഴവുണ്ടെങ്കില്‍ ഇരട്ട എന്‍ട്രിയിലൂടെ കണ്ടെത്താന്‍ കഴിയും. ടാബുലേഷന്‌ ശേഷം മാര്‍ക്കുകളുടെ പരിശോധന പരീക്ഷാഭവന്‍ നടത്തും.

ഇതിനു ശേഷം പരീക്ഷാ ബോര്‍ഡ്‌ ചേര്‍ന്ന്‌ പരീക്ഷാഫലത്തിന്‌ അംഗീകാരം നല്‍കും. ഈ മാസം 28 ഓടെ മൂല്യനിര്‍ണയത്തിന്റെ അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ 30 ന്‌ പരീക്ഷാ ബോര്‍ഡ്‌ യോഗം ചേരുകയും മേയ്‌ രണ്ടിന്‌ ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ അറിയിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക