Image

വിഴിഞ്ഞം; അദാനിഗ്രൂപ്പ്‌ 18 കോടി നഷ്ടപരിഹാരം നല്‍കണമെന്ന്‌ സര്‍ക്കാര്‍

Published on 20 April, 2018
വിഴിഞ്ഞം; അദാനിഗ്രൂപ്പ്‌ 18 കോടി നഷ്ടപരിഹാരം നല്‍കണമെന്ന്‌ സര്‍ക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നടത്തിപ്പില്‍ വീഴ്‌ച സംഭവിച്ചെന്ന്‌ ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പിനോട്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ സംസ്ഥാന സര്‍ക്കാര്‍. 18 കോടി നഷ്ടപരിഹാരം വേണമെന്നാണ്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്‌.

നിര്‍മ്മാണം ഇഴയുന്ന സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ നീക്കം. കരാര്‍ പ്രകാരമുള്ള നിര്‍മ്മാണ പുരോഗതി ഉണ്ടായിട്ടില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സര്‍ക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്‌.

സമയപരിധിക്കുള്ളില്‍ നിശ്ചിത തുക ചെലവഴിച്ചില്ലെന്നാണ്‌ നിഗമനം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക