Image

ടൈം മാഗസിന്‍ പട്ടികയില്‍ വിരാട്‌ കോഹ്‌ലിയും ദീപിക പദുക്കോണും

Published on 20 April, 2018
ടൈം മാഗസിന്‍ പട്ടികയില്‍  വിരാട്‌ കോഹ്‌ലിയും ദീപിക പദുക്കോണും


ന്യൂദല്‍ഹി: ലോക ജനതയ്‌ക്കിടയില്‍ ശക്തമായ സ്വാധീനം ചെലുത്തിയ നൂറു വ്യക്തികളുടെ ഏറ്റവും പുതിയ പട്ടിക ടൈം മാഗസിന്‍ പുറത്തിറക്കി. 100 പേരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ നായകന്‍ വിരാട്‌ കോഹ്‌ലിയും ബോളിവുഡ്‌ താരം ദീപിക പദുക്കോണും ഇടം നേടി. ഇവരെ കൂടാതെ മൈക്രോസോഫ്‌റ്റ്‌ സി.ഇ.ഒ സത്യാ നാദെല്ല, 'ഒല' സഹസ്ഥാപകന്‍ ഭവീഷ്‌ അഗര്‍വാള്‍ എന്നിവരും ഇടം നേടി. തുടര്‍ച്ചയായി 18 ാം വര്‍ഷമാണ്‌ ലോകത്തെ നൂറു മികച്ച വ്യക്തിത്വങ്ങളെ ടൈം മാഗസിന്‍ അവതരിപ്പിക്കുന്നത്‌.


അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌, ഉത്തരകൊറിയന്‍ നേതാവ്‌ കിം ജോംഗ്‌ ഉന്‍, ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ശൈഖ്‌ ഹസീന, സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍, ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിന്‍പിങ്‌, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, അയര്‍ലന്‍ഡ്‌ പ്രധാനമന്ത്രി ലിയോ വരദ്‌കര്‍, നടി നികോള്‍ കിഡ്‌മാന്‍, ഗാല്‍ ഗാഡോട്ട്‌, ഹാരി രാജകുമാരന്‍, പ്രതിശ്രുത വധു മേഖന്‍ മാര്‍ക്ക്‌ള്‍, ലണ്ടന്‍ മേയര്‍ സാദിഖ്‌ ഖാന്‍, ഗായിക രിഹാന എന്നിവരാണ്‌ പട്ടികയില്‍ ഇടം നേടിയ മറ്റുപ്രമുഖര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക