Image

വിമാനത്തില്‍ നിന്ന് പറക്കാനുള്ള സീറ്റ്‌ബെല്‍റ്റു സംവിധാനം

ജോര്‍ജ് ജോണ്‍ Published on 20 April, 2018
വിമാനത്തില്‍ നിന്ന് പറക്കാനുള്ള സീറ്റ്‌ബെല്‍റ്റു സംവിധാനം
ഫ്രാങ്ക്ഫര്‍ട്ട്: വിമാനങ്ങളില്‍ എക്കോണമി ക്ലാസിനേക്കാള്‍ വില കുറഞ്ഞ് നിന്ന്  പറക്കാനുള്ള പുതിയ സീറ്റ്‌ബെല്‍റ്റ് സംവിധാനം താമസിയാതെ ഒരുക്കും. അരയില്‍ക്കൂടി മാത്രം സീറ്റ്‌ബെല്‍റ്റ് ഇട്ടുകൊണ്ട് നിന്ന് പറന്നാല്‍ കൂടുതല്‍ യാത്രക്കാരെ കയറ്റാന്‍ എയര്‍ലൈനുകള്‍ക്ക് കഴിയും. ഇറ്റാലിയന്‍ വിമാന സീറ്റ് കമ്പനിയായ ഏവിയോ ഇന്റീരിയര്‍ ആണ് എക്കോണമി ക്ലാസ് സീറ്റുകള്‍ക്ക് സമീപമായി ഈ സ്‌കൈറൈഡര്‍ 2 എന്ന നിന്നുകൊണ്ട്  പറക്കാനുള്ള സീറ്റ്‌ബെല്‍റ്റ്  സംവിധാനം അവതരിപ്പിച്ചത്. ഇത് തികച്ചും സുരക്ഷിതമാണെന്നും കമ്പനി പറയുന്നു.

ജര്‍മ്മനിയിലെ ഹംബൂര്‍ഗില്‍ നടന്ന എയര്‍ക്രാഫ്റ്റ് ഇന്റീരിയര്‍ എക്‌സ്‌പോയിലാണ് ഇറ്റാലിയന്‍ വിമാന സീറ്റ് കമ്പനിയായ ഏവിയോ ഇന്റീരിയര്‍ നിന്ന് പറക്കവാവുന്ന സീറ്റ് അവതരിപ്പിച്ചത്. ഹ്രസ്വദൂര വിമാന റൂട്ടുകളില്‍ വില കുറഞ്ഞ് നിന്ന് യാത്ര ചെയ്യാവുന്ന സീറ്റുകള്‍ ഉപയോഗിച്ച് പകുതി വിലക്ക് കൂടുതല്‍ യാത്രക്കാര്‍ക്ക് പറക്കാന്‍ സാധിക്കും.

വിമാനത്തില്‍ നിന്ന് പറക്കാനുള്ള സീറ്റ്‌ബെല്‍റ്റു സംവിധാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക