Image

കൊച്ചിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു താഴ്‌ന്നു

Published on 20 April, 2018
കൊച്ചിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു താഴ്‌ന്നു


കൊച്ചി : നഗരമധ്യത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ പില്ലറുകളും സുരക്ഷാമതിലും താഴ്‌ന്നു പോയി. കലൂര്‍ മെട്രോ സ്‌റ്റേഷന്‌ സമീപം ഗോകുലം പാര്‍ക്കിനോട്‌ ചേര്‍ന്ന്‌ പൈലിങ്‌ ജോലികള്‍ നടത്തിയിരുന്ന പോത്തീസിന്റെ ബഹുനില കെട്ടിടത്തിന്റെ പില്ലറുകളാണ്‌ ഇടിഞ്ഞു താഴ്‌ ന്നത്‌.

30 മീറ്റര്‍ നീളമുള്ള പില്ലര്‍ മറിഞ്ഞു വീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. കലൂര്‍ മെട്രോ സ്‌റ്റേഷനോട്‌ ചേര്‍ന്നാണ്‌ സംഭവം. ഇതു വഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ പൊട്ടിയതിനെ തുടര്‍ന്ന്‌ വാട്ടര്‍ അതോറിറ്റി ആലുവയില്‍ നിന്നുള്ള പമ്പിംഗ്‌ നിര്‍ത്തി വച്ചു. മെട്രൊയുടെ തൂണുകള്‍ കടന്നു പോകുന്ന ഭാഗത്ത്‌ റോഡിനോട്‌ ചേര്‍ന്ന്‌ ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതു വഴിയുള്ള ഗതാഗതം തടഞ്ഞു. സംഭവത്തെ തുടര്‍ന്ന്‌ മെട്രോ സര്‍വ്വീസ്‌ നിര്‍ത്തി വച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക