കൊച്ചി : പ്രാദേശികഭാഷാ പുരസ്കാരം ഉള്‍പ്പടെ ദേശീയ
അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'സിന്‍ജാര്‍' തിയറ്ററുകളിലേക്ക്. ലക്ഷദ്വീപിലെ ജസരി
ഭാഷയില്‍ നിര്‍മിച്ച ചിത്രം അടുത്തമാസം അവസാനത്തോടെ തിയറ്ററിലെത്തുമെന്ന്
സംവിധായകന് പാമ്പിള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇറാഖിലേക്ക് നേഴ്സായി
പോകുന്ന രണ്ടു സ്ത്രീകള്‍ ഐഎസ് തീവ്രവാദികളുടെ പിടിയില്‍ അകപ്പെടുന്നതും
രക്ഷപ്പെട്ട് നാട്ടിലെത്തുന്ന ഇവര്‍ ലൈംഗികമായി ഉപയോഗിക്കപ്പെട്ടുവെന്നറിയുമ്പോള്‍
സമൂഹത്തിന്റെ പ്രതികരണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൈഥിലി, സൃന്ദ എന്നിവരാണ്
കേന്ദ്ര കഥാപാത്രങ്ങള്‍.